മുംബെെ-ജയ്പുർ എക്സ്പ്രസിൽ വെടിവെപ്പ്; ആർപിഎഫ് എഎസ്ഐ ഉൾപ്പെടെ നാല് മരണം

മുംബെെ-ജയ്പുർ എക്സ്പ്രസിൽ(12956) തിങ്കളാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ നാല് മരണം. ഒരു ആർ‌പി‌എഫ് ഉദ്യോ​ഗസ്ഥൻ, മൂന്ന് യാത്രക്കാർ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ ആർപിഎഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ ഇയാൾ അക്രമത്തിനുപയോ​ഗിച്ച തോക്കുൾപ്പെടെ മുംബെെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഇയാൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി.

സൈനികനെ പ്രകോപിപ്പിച്ച കാരണം എന്തെന്ന് വ്യക്തമല്ല. ജയ്പൂരിൽ നിന്നും മുംബൈയിലേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനിലാണ് സംഭവം. മീരറോഡിനും ദഹിസറിനും ഇടയിലാണ് വെടിവയ്പ്പ് നടന്നത്. 12956 നമ്പർ ട്രെയിന്റെ B5 കമ്പാർട്ട്മെന്റിലാണ് വെടിവെപ്പ് നടന്നത്.

പുലർച്ചെ അഞ്ച് മണിയോടെ വാപി സ്റ്റേഷനും ബോറിവലി സ്റ്റേഷനും ഇടയിൽ വച്ചായിരുന്നു സംഭവം. പ്രതി തന്റെ ഔദ്യോ​ഗിക തോക്കുപയോ​ഗിച്ച് എഎസ്ഐക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. യാത്രക്കാരിൽ ഭൂരിഭാ​ഗവും ഉറക്കമായിരുന്നു. തന്റെ സഹപ്രവർത്തകനെ കൊലപ്പെടുത്തിയതിന് ശേഷം ചേതൻ മറ്റൊരു ബോ​ഗിയിലേക്ക് പോയി മറ്റ് മൂന്ന് യാത്രക്കാരെയും കൊലപ്പെടുത്തി.

പ്രതിയെ ചോദ്യം ചെയ്തുവരികയാണ് പൊലീസ്. കസ്റ്റഡിയിലുള്ള ഇയാളുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമായ വിവരങ്ങൾ ലഭ്യമാകൂ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top