‘സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 1000 രൂപ’; മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന ഉടന് നടപ്പാക്കുമെന്ന് പ്രഖ്യാപനം
ഡൽഹിയിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 1000 രൂപ ഉടൻ നൽകാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. നേരത്തേ പ്രഖ്യാപിച്ച പ്രതിമാസ ഓണറേറിയ പദ്ധതിയായ ‘മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന’ ഉടൻ നടപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2024-25 ലെ ബജറ്റിൽ 18 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ നൽകുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ നിക്ഷേപിക്കുന്ന ആ ജോലി താൻ ഉടൻ ചെയ്യുമെന്നാണ് കെജ്രിവാൾ പറഞ്ഞിരിക്കുന്നത്. വടക്കൻ ഡൽഹിയിൽ നടത്തിയ പദയാത്രക്കിടയിലാണ് മുൻ മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. ജനങ്ങൾക്ക് സൗജന്യ വൈദ്യുതിയും വെള്ളവും നൽകുന്ന പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
സൗജന്യ പദ്ധതികൾക്കെതിരെ വിമർശനം ഉന്നയിച്ച ബിജെപി പൊതുപണം മോഷ്ടിക്കുകയാണെന്നും എഎപി നേതാവ് കുറ്റപ്പെടുത്തി. സൗജന്യമായി വൈദ്യുതിയോ വെള്ളമോ സ്ത്രീകൾക്ക് 1000 രൂപയോ നൽകി കെജ്രിവാൾ പണം പാഴാക്കുകയാണെന്ന് ബിജെപി പറയുന്നു. എന്നാൽ, താൻ പണം ജനങ്ങൾക്ക് വേണ്ടി ചെലവഴിക്കുകയാണ്. അവരെപ്പോലെ ജനങ്ങളിൽ നിന്ന് മോഷ്ടിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ കുറ്റപ്പെടുത്തൽ.
എഎപി സർക്കാർ പത്ത് വർഷമായി നൽകുന്ന എല്ലാ സൗജന്യ സൗകര്യങ്ങളും ബിജെപി നിർത്തലാക്കും. അതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. അതേസമയം അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ അസംബ്ലി മണ്ഡലങ്ങളിൽ എഎപി നേതാക്കൾ നേരിട്ടെത്തി പ്രചരണം നടത്തുകയാണ്. എല്ലാ മണ്ഡലങ്ങളിലും പദയാത്രകൾ നടത്തിയാണ് നേതാക്കൾ പാർട്ടി നിലപടുകൾ ജനങ്ങളോട് വിശദീകരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here