42.50 കോടി കളക്ഷനുമായി റിലീസിന് മുമ്പേ പുഷ്പ 2; ബാഹുബലി, കെജിഎഫ് റെക്കോർഡുകൾ തകരുമെന്ന് ആരാധകർ
ലോകമെമ്പാടും ബമ്പർ ഓപ്പണിംഗ് നേടുമെന്ന് പറയപ്പെടുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ 2: ദ റൂളിന്‍റെ’ അഡ്വാൻസ് ബുക്കിംഗ് റിപ്പോർട്ട് പുറത്ത്. ഇന്ത്യയിലും യുഎസിലുമായി മൊത്തം 42.50 കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ നിന്നു മാത്രം 25.57 കോടി രൂപയാണ് നേടിയിരിക്കുന്നത്. 16.93 കോടി രൂപയാണ് അമേരിക്കയിൽ നിന്നും ലഭിച്ചിരിക്കുന്നത്.
‘ബാഹുബലി 2: ദി കൺക്ലൂഷൻ’ (90 കോടി), ‘കെജിഎഫ് ചാപ്റ്റർ 2’ (80 കോടി) എന്നിവയാണ് അഡ്വാൻസ് ബുക്കിംഗ് കളക്ഷനിൽ ചിത്രത്തിന് മുന്നിലുള്ളത് ഈ മാസം അഞ്ചിനാണ് പുഷ്പ 2 പ്രദർശനത്തിന് എത്തുന്നത്. അതിനാൽ രണ്ട് ചിത്രങ്ങളുടെയും റെക്കോർഡ് തകരുമെന്നാണ് അല്ലു ആരാധകരുടെ പ്രതീക്ഷ.
16,000ലധികം ഷോകൾക്കായി ചിത്രം എട്ട്ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇന്ത്യയില്‍ മാത്രം വിറ്റുപോയിരിക്കുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ബംഗാളി എന്നീ ആറു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ലോകമെമ്പാടും 3,000 തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.അല്ലു അർജുനെ കൂടാതെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
ജഗദീഷ് പ്രതാപ് ബണ്ഡാരി, ജഗപതി ബാബു , പ്രകാശ് രാജ്, അനസൂയ ഭരദ്വാജ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ഭാഗമാകുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
ചന്ദന കള്ളക്കടത്തിൻ്റെ പശ്ചാത്തലത്തിൽ പുഷ്പ രാജ് എന്ന അധോലോക നായകൻ്റെ കഥ പറഞ്ഞ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ 2: ദ റൂള്‍’. ചിത്രത്തിൽ പുഷ്പ രാജിൻ്റെ ഭാര്യയായാണ് ശ്രീവല്ലിയയാണ് രശ്മിക മന്ദാന എത്തുന്നത്. ഫഹദ് ഫാസിലിൻ്റെ ഭൻവർ സിംഗ് ഷെഖാവത് ഐപിഎസ് എന്ന കഥാപാത്രമാണ് ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത. അദ്യ ഭാഗത്തിൽ മികച്ച നിരൂപണ പ്രശംസയാണ് ഈ കഥാപാത്രം നേടിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here