കോക്കിന് 430 രൂപ, പോപ്കോണിന് 720 രൂപ; മൾട്ടിപ്ലക്സുകളിലെ ഭക്ഷണവിലയിൽ അമ്പരന്ന് സോഷ്യൽ മീഡിയ

സിനിമാ ടിക്കറ്റ് നിരക്കിനേക്കാൾ കൂടുതലാണ് മൾട്ടിപ്ലക്സുകളിലെ ഭക്ഷണത്തിനെന്ന് മുൻപെ പരാതിയുണ്ട്. കുട്ടികളെയും കൊണ്ട് സിനിമയ്ക്ക് പോകുന്ന കുടുംബം തിയേറ്റർ വിട്ടിറങ്ങുമ്പോൾ ഈയിനത്തിൽ നല്ലൊരു തുക ചെലവാക്കേണ്ടതായി വരും. പോപ്കോണും ഐസ്ക്രീമും കോക്കും അടക്കമുള്ള ഭക്ഷണങ്ങൾക്കെല്ലാം പുറത്തെങ്ങുമില്ലാത്ത തുകയാണ് ഇവിടെ ഈടാക്കുന്നത്. അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വന്നൊരു പോസ്റ്റാണ് ഈ ചർച്ചക്ക് വീണ്ടും തുടക്കമിട്ടത്.

എക്‌സ് ഉപയോക്താവായ ആദിത്യ ഷായാണ് ബുക്ക് മൈ ഷോയിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന മുംബൈയിലെ ചില തിയേറ്ററുകളിലെ ഭക്ഷണത്തിന്റെ വിലയുടെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത്. കോക്കിന് 430 രൂപ, പോപ്‌കോണിന് 720 രൂപ എന്നായിരുന്നു അതിൽ ഉണ്ടായിരുന്നത്. ഇത്രയും കൂടിയ വിലയ്ക്ക് ആരാണ് ഈ ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നതെന്നും അദ്ദേഹം പോസ്റ്റിൽ ചോദിച്ചിരുന്നു.

എക്സിലെ ഈ പോസ്റ്റിന് നിരവധി പേരാണ് പ്രതികരണം അറിയിക്കുന്നത്. ഭക്ഷണത്തിന്റെ വില നിശ്ചയിക്കുന്നത് ബുക്ക് മൈ ഷോ അല്ലെന്നും മൾട്ടിപ്ലക്സ് നടത്തിപ്പുകാരാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. തിയേറ്ററുകളിലെ തിരക്ക് കുറയുന്നതിന് ഉത്തരവാദികൾ ഉടമകൾ ആണെന്നാണ് മറ്റൊരാൾ ചൂണ്ടിക്കാട്ടിയത്. മൾട്ടിപ്ലെക്സുകളിൽ സിനിമ കാണാൻ പോകാത്തതിന്റെ പ്രധാന കാരണവും ഇതാണെന്ന് മറ്റൊരാൾ പറഞ്ഞു.

അതേസമയം പുറത്തുനിന്നുള്ള കുടിവെള്ളം അടക്കം ഒരു ഭക്ഷ്യവസ്തുവും ഉള്ളിലേക്ക് കൊണ്ടുപാകാൻ അനുവാദവുമില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top