തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിന് 500, വെൻ്റിലേറ്ററിന് 1000; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കപ്പെടുന്ന സാധാരണക്കാരായ രോഗികളിൽ നിന്നും ഈടാക്കുന്ന തുക വർദ്ധിപ്പിച്ചതിനെതിരെ നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോവിഡിന് ശേഷം ശേഷം നിരക്കുകൾ പുനസ്ഥാപിച്ചതിന്റെ മറവിൽ 34 ശതമാനം തുക വീതം ഹോസ്‌പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റി വർദ്ധിപ്പിക്കുകയായിരുന്നു.
കോവിഡിന് മുമ്പ് ഐസിയുവിന് 330 രൂപയും വെന്റിലേറ്ററിന് 660 രൂപയായിരുന്നു രോഗികളിൽ നിന്നും ഈടാക്കിയിരുന്നത്. ഐസിയുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ നിരക്ക്. ബിപിഎൽ വിഭാഗക്കാർ ഒഴികെ മറ്റുള്ളവരെല്ലാം ഫീസ് അടയ്ക്കണം.മഞ്ഞകാർഡില്ലാത്ത ആയിരങ്ങളാണ് മെഡിക്കൽ കോളേജിൽ ചികിത്സ ഇവർക്ക് മരുന്ന് വാങ്ങാൻ പോലും പണമില്ലെന്നും നിരക്ക് വർദ്ധനവിനെതിരെ നൽകിയ പരാതിയിൽ പറയുന്നു.
സാധാരണക്കാരായ രോഗികളിൽ നിന്നും ഇത്തരത്തിൽ പണം ഈടാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മെഡിക്കൽ കോളജ് സൂപ്രണ്ട് പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാൾ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. പൊതുപ്രവർത്തകനായ നജീവ് ബഷീർ സമർപ്പിച്ച പരാതിയിലാണ് നടപടി.
കഴിഞ്ഞമാസം ചേർന്ന എച്ച്ഡിസി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിരക്ക് വർദ്ധിപ്പിക്കണമെന്ന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടന്റ് ഡോ.നിസാറുദ്ദീൻ എല്ലാ വകുപ്പ് മേധാവികൾക്കും നിരക്ക് വർദ്ധിപ്പിച്ചതായി അറിയിപ്പ് നൽകിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here