മോദിക്കെതിരെ ഒളിയമ്പുമായി ആര്‍എസ്എസ് മേധാവി; ചിലര്‍ക്ക് ഭഗവാന്‍ ആകണമെന്ന് ആഗ്രഹം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഒളിയമ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ചില ആളുകൾ ഭഗവാൻ ആവാൻ ആഗ്രഹിക്കുന്നുവെന്നാണ് ഭാഗവത് പറഞ്ഞത്. ചില ആളുകൾക്ക് സൂപ്പർമാൻ ആകാനും പിന്നീട് ഭഗവാനാകാനുമാണ് ആഗ്രഹം. ഭഗവാനായാൽ പിന്നെ വിശ്വരൂപം തന്നെയാകണമെന്നും അവിടെ അവസാനിക്കുമോ എന്ന് അറിയില്ലെന്നും ഭാഗവത് പറഞ്ഞു. ജാർഖണ്ഡിലെ ബിഷ്ണുപുരിൽ സമ്പർക്ക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ ആയിരുന്നു ഭാഗവതിന്റെ ഒളിയമ്പ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സംഘപരിവാറില്‍ രൂപപ്പെട്ട ഉരുള്‍പ്പൊട്ടല്‍ തുടരുകയാണ്. കേവല ഭൂരിപക്ഷത്തിലെത്താന്‍ കഴിയാതെ വന്നതോടെയാണ് മോദിക്ക് പിന്നാലെ ഒരു വിഭാഗം മുന്നോട്ടു വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശ് കൈവിട്ടുപോയതാണ് തിരിച്ചടിയായത്.
യുപിയില്‍ ഭരണം കൈപ്പിടിയിലുണ്ടായിട്ടും പിണഞ്ഞ തോല്‍വിക്ക് കാരണക്കാര്‍ ആരെന്ന ചോദ്യമാണ് പരിവാര്‍ നേതൃത്വത്തിന് മുന്നിലുള്ളത്. ചേരിതിരിവ് രൂക്ഷമാണ്. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് തലവനും ആഞ്ഞടിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here