ബിജെപിക്ക് എതിരായ പ്രസ്താവനയില്‍ യു ടേണ്‍ അടിച്ച് ആര്‍എസ്എസ് നേതാവ്; രാമഭക്തർ വീണ്ടും അധികാരത്തിലെത്തിയെന്ന് ഇന്ദ്രേഷ് കുമാർ

ശ്രീരാമനുമായി ബന്ധപ്പെടുത്തി ബിജെപിക്കെതിരെ നടത്തിയ കടുത്ത പരാമര്‍ശങ്ങള്‍ വിവാദമായതോടെ തിരുത്തലുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. അഹങ്കാരികളെ ശ്രീരാമന്‍ 240-ല്‍ പിടിച്ചുകെട്ടി എന്ന പരാമർശത്തിൽ നിന്നാണ് യൂ ടേണ്‍ അടിച്ചത്. രാമഭക്തർ വീണ്ടും അധികാരത്തിലെത്തുകയും രാമനെ ആരാധിക്കാത്തവർ പരാജയപ്പെടുകയും ചെയ്തുവെന്നാണ് ഇന്ദ്രേഷ് കുമാർ പറഞ്ഞത്.
നേരത്തെ, യഥാര്‍ത്ഥ സ്വയം സേവകന് അഹങ്കാരമുണ്ടാകില്ലെന്നും ആരേയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുകയെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിക്ക് എതിരെ ഇന്ദ്രേഷും ആഞ്ഞടിച്ചത്.
“ജനാധിപത്യത്തില്‍ രാമരാജ്യത്തെ സഭ നോക്കൂ, രാമനെ ആരാധിച്ചവര്‍ ക്രമേണ അഹങ്കാരികളായി മാറി. ആ പാര്‍ട്ടി വളര്‍ന്ന് വലിയ പാര്‍ട്ടിയായി. എന്നാല്‍ അഹങ്കാരം കാരണം അവര്‍ക്ക് കിട്ടേണ്ട വോട്ടുകളും അധികാരവും ദൈവം തടഞ്ഞു. രാമനെ എതിര്‍ത്തവര്‍ക്ക് അധികാരം കിട്ടിയില്ല. അവരെല്ലാവരും ഒന്നിച്ചുനിന്നിട്ട് പോലും രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. ദൈവത്തിന്റെ നീതി സത്യമാണ്.” – ഇന്ദ്രേഷ് കുമാർ പറഞ്ഞു. അതിരൂക്ഷ വിമര്‍ശനം വാര്‍ത്തയായതോടെയാണ് ചുവടുമാറിയത്.
അതേസമയം മോഹൻ ഭാഗവതിന്റെ പ്രസ്താവനയിൽ വിശദീകരണവുമായി ആർഎസ്എസ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മോഹൻ ഭാഗവതടക്കമുള്ള നേതാക്കൾ നടത്തിയ പരാമർശങ്ങൾ മോദിയേയോ ബിജെപിയെക്കുറിച്ചോ അല്ലെന്നാണ് ആര്‍എസ്എസ് അറിയിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here