അഭ്യൂഹങ്ങളില്‍ നിറയുന്ന രണ്ടുപേരും കൂടിക്കാഴ്ച നിഷേധിച്ചു; പുകമറ മായാതെ റാം മാധവ് സന്ദര്‍ശന വിവാദം

ആര്‍എസ്എസ് നേതാവ് റാം മാധവിനെ എഡിജിപി എം.ആര്‍.അജിത്‌കുമാര്‍ കോവളത്ത് കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ആരാണ്. എഡിജിപിയുടെ സന്ദര്‍ശനം വിവാദമായപ്പോള്‍ തന്നെ ആ മൂന്നുപേര്‍ ആരാണ് എന്നതിനെക്കുറിച്ചും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ചാണ് മൂന്നുപേര്‍ ഒപ്പമുണ്ടായിരുന്നു എന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ആരാണ് ഇവര്‍ എന്നും എന്താണ് ലക്ഷ്യം എന്നും ചോദ്യം ഉയര്‍ന്നത്.

ഒപ്പമുണ്ടായിരുന്നു എന്ന് പ്രചരിക്കുന്നവരില്‍ രണ്ടുപേരും ഇക്കാര്യം നിഷേധിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്റെ കൊച്ചുമകന്‍ ജിഗീഷ് നാരായൺ, ബിഎൽഎം ഗ്രൂപ്പ് ചെയർമാന്‍ ആർ.പ്രേംകുമാർ, ആർഎസ്എസ് നേതാവ് എ.ജയകുമാർ എന്നിവരുടെ പേരുകളാണു പ്രചരിക്കുന്നത്. ആദ്യത്തെ രണ്ടുപേരും കൂടിക്കാഴ്ച നിഷേധിക്കുന്നുണ്ട്. ഇവരെ കൂട്ടിക്കൊണ്ടുപോയി എന്ന് പറയുന്ന ആര്‍എസ്എസ് നേതാവായ ജയകുമാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടുമില്ല.

ആര്‍എസ്എസ് നേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞത്. എഡിജിപിയുടെ ഒപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെയാണെന്നും കൂടിക്കാഴ്ചയിൽ ബിസിനസുകാര്‍ മാത്രമല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെയാണ് ആ മൂന്നുപേര്‍ ആരാണ് എന്നതിനെക്കുറിച്ച് ചോദ്യം ഉയര്‍ന്നത്.

കോവളത്തെ സ്വകാര്യ ഹോട്ടലിൽ കഴി‌ഞ്ഞ വർഷമാണ് എഡിജിപി എം.ആർ.അജിത്ത് കുമാർ-ആർഎസ്എസ് നേതാവ് റാം മാധവ് കൂടിക്കാഴ്ച നടന്നത്. തലസ്ഥാനത്ത് നടന്ന ആ‍ർഎസ്എസിൻ്റെ ചിന്തൻ ശിബിരത്തിന്റെ സമയത്താണ് ഈ കൂടിക്കാഴ്ച എന്നാണ് പുറത്തുവരുന്ന വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top