ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആന്റണിസാമിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി; മതാടിസ്ഥാനത്തില്‍ വോട്ട് പിടിക്കാന്‍ ശ്രമമെന്ന് സംഘപരിവാര്‍ അനുകൂല സംഘടന
ചെന്നൈ : തമിഴ്‌നാട്ടിലെ ലത്തീന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയുമായി സംഘപരിവാര്‍ അനുകൂല സംഘടന.
മദ്രാസ്- മൈലാപ്പൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആന്റണിസാമിക്കെതിരെ ലീഗല്‍ റൈറ്റ് പ്രൊട്ടക്ഷന്‍ ഫോറം (എല്‍ആര്‍പിഎഫ്) എന്ന സംഘടനയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസം 29നാണ് പരാതി കൊടുത്തത്.
അതിരൂപതയുടെ ഔദ്യോഗിക മുഖപത്രമായ ‘ന്യൂലീഡര്‍’ (New Leader) ദ്വൈവാരികയില്‍ ആര്‍ച്ച് ബിഷപ്പ് എഴുതിയ മുഖപ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം. 2014 മുതല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളായ മുസ്ലിം – ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നത്. വോട്ടര്‍മാരെ മതാടിസ്ഥാനത്തില്‍ സ്വാധീനിക്കാന്‍ ആര്‍ച്ച് ബിഷപ്പ് ലേഖനത്തിലൂടെ ശ്രമിച്ചുവെന്നാണ് ലീഗല്‍ റൈറ്റ് പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ ആരോപണം.
വ്യത്യസ്ത ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. കേവലം 2.3% മാത്രം വരുന്ന ക്രൈസ്തവര്‍ സമ്മതിദാനാവകാശം പാഴാക്കാതെ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും ലേഖനത്തില്‍ ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here