ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിശുദ്ധന്മാര്‍ എന്ന് ഔസേപ്പച്ചന്‍; സംഗീത സംവിധായകന്‍ പങ്കെടുത്തത് വിജയദശമി പരിപാടിയില്‍

ആര്‍എസ്എസ് പരിപാടിയില്‍ പ്രാസംഗികനായി സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. ആര്‍എസ്എസിന്റെ വിജയദശമി പഥസഞ്ചലനവുമായി ബന്ധപ്പെട്ട പൊതുയോഗത്തിലാണ് ഔസേപ്പച്ചന്‍ പങ്കെടുത്തത്. തൃശൂര്‍ തേക്കിന്‍ കാട് മൈതാനിയില്‍ നടന്ന പരിപാടിയില്‍ അധ്യക്ഷത വഹിച്ചത് ഔസേപ്പച്ചനാണ്.
ഇതാദ്യമായാണ് സംഗീത സംവിധായകന്‍ ആര്‍എസ്എസ് വേദിയില്‍ എത്തുന്നത്. ആര്‍എസ്എസിനെ അടിമുടി പുകഴ്ത്തിയാണ് ഔസേപ്പച്ചന്‍ സംസാരിച്ചത്. “ആര്‍എസ്എസ് വിശാലമായ സംഘടനയാണ്. മറ്റുള്ളവരെ സ്നേഹിക്കാനും ബഹുമാനിക്കാനുമുള്ള പാഠങ്ങളാണ് പഠിപ്പിക്കുന്നത്. മറ്റുള്ളവർക്ക് നന്മ ചെയ്യാനായി വിവാഹം പോലും വേണ്ടെന്നുവച്ച് ജീവിതം സമർപ്പിച്ചവരെ വിശുദ്ധർ എന്നാണ് വിളിക്കേണ്ടത്. ആർഎസ്എസിന്റെ അച്ചടക്കം കണ്ടുപഠിക്കേണ്ട കാര്യമാണ്.”
“45 വർഷമായി യോഗ ചെയ്യുന്നയാളാണ്. ആ യോഗയും ഇവിടെയുമുണ്ട്. പ്രധാനമന്ത്രിമോദി യോഗ അഭ്യസിക്കുന്ന ചിത്രങ്ങൾ കാണാറുണ്ട്. അദ്ദേഹത്തിന്റെ മനസ്സിനു കിട്ടുന്ന ധൈര്യവും ഉണർവും ചിന്താശക്തിയും യോഗയില്‍ നിന്നാണ്. യോഗയും അച്ചടക്കവും ആര്‍എസ്എസ് പാഠങ്ങള്‍ ആണ്.” – ഔസേപ്പച്ചന്‍ പറഞ്ഞു. ആര്‍എസ്എസിന്റെ പ്രമുഖ നേതാക്കള്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here