റഷ്യയുടെ ‘ലൂണ-25’ ചന്ദ്രനിൽ തകർന്നുവീണു

അര നൂറ്റാണ്ടിനു ശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 തകർന്നുവീണു. ചന്ദ്രോപരിതലത്തിലേക്ക് നാളെ ഇറക്കാനിരിക്കെയാണ് റഷ്യയുടെ ലൂണ 25 ഇടിച്ചിറങ്ങിയത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ കയറിയ ലൂണ 25, ചന്ദ്രനിലേക്ക് താഴ്ത്തുന്നതിനിടെ സാങ്കേതിക പ്രശ്നമുണ്ടായെന്നാണ് വിവരം. ലൂണ 25മായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും അസാധാരണ സാഹചര്യം നേരിട്ടുവെന്നും റഷ്യൻ ബഹിരാകാശ ഏജൻസി പറഞ്ഞു.
1976 നു ശേഷം 2021 ൽ പേടകം വിക്ഷേപിക്കാൻ റഷ്യ തീരുമാനിച്ചെങ്കിലും നിഷ്ഫലമായി. ഈ വർഷം ഓഗസ്റ്റ് 11 നാണ് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ് ലൂണ 25 വിക്ഷേപിച്ചത്. ഇന്ത്യയുടെ ‘ചന്ദ്രയാൻ 3’ നോടൊപ്പം ഏറെ പ്രതീക്ഷയുള്ള ചാന്ദ്രദൗത്യമായിരുന്നു ലൂണ 25 . ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here