12 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു; 16 പേരെ കുറിച്ച് വിവരമില്ല; റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടങ്ങിയവരുടെ കണക്കുകള്‍
ചതിയില്‍പ്പെട്ട് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന ഇന്ത്യാക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. മരിച്ചവരുടേയും കാണാതയവരുടേയും കണക്കുകളാണ് പുറത്തുവിട്ടത്. ഇതുവരെ 12 ഇന്ത്യക്കാരാണ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടത്. ഇതില്‍ രണ്ടുപേര്‍ മലയാളികളാണ്. 16 പേരെ കുറിച്ച് ഒരു വിവരവും ലഭ്യമല്ല. 96 പേരെ ഇതിനോടകം തിരികെ എത്തിച്ചെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. രണ്ടുപേരാണ് റഷ്യയില്‍ ഇപ്പോഴും അവശേഷിക്കുന്നത്. ഇതില്‍ ഒരാള്‍ സുരക്ഷിതനാണ്. യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ പരുക്കേറ്റ മലയാളി മോസ്‌കോയില്‍ ചികിത്സയില്‍ തുടരുകയാണെന്നും മന്ത്രാലയം വഅറിയിച്ചു.
കഴിഞ്ഞ ആഴ്ചയാണു റഷ്യയില്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു കൊല്ലപ്പെട്ടത്. ബിനിലിന്റെ ബന്ധു കൂടിയായ ജയിന്‍ കുര്യനാണ് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. ഏജന്റുമാരുടെ ചതിയില്‍പ്പെട്ടാണ് ഇന്ത്യാക്കാരെല്ലാം റഷ്യയിലെത്തിയത്. സൈനിക ക്യാമ്പിലെ ജോലിക്കെന്ന പേരിലാണ് ഇവരെയെല്ലാം എത്തിച്ചത്. 20 ദിവസം സൈനിക പരിശീലനം നല്‍കി. സൈനിക ക്യാമ്പിലാണ് ജോലി എന്ന പേരിലായിരുന്നു പരിശീലനം. എന്നാല്‍ ഇത് കഴിഞ്ഞതോടെ ഇവരെ യുദ്ധമുഖത്തേക്ക് ഇറക്കിവിടുക ആയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here