മെലാനിയ ട്രംപിൻ്റെ നഗ്നചിത്രങ്ങൾ പുറത്തുവിട്ടതിനെതിരെ വ്യാപക പ്രതിഷേധം; പിന്നില്‍ റഷ്യൻ ബന്ധമുള്ള ചാനല്‍
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡോണാള്‍ഡ് ട്രംപിന്റെ വിജയത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച് റഷ്യൻ ചാനൽ. റഷ്യ1 നെറ്റ്വർക്കിൻ്റെ പരിപാടിയിലാണ് മെലാനിയയുടെ നഗ്ന- അര്‍ധനഗ്നചിത്രങ്ങള്‍ കാണിച്ചത്. ’60 മിനിറ്റിസ്’ എന്ന പരിപാടിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ എഴുത്തുകാരി ജൂവിയ ഡേവിസ് എക്സിൽ പങ്കുവച്ചിരുന്നു. ഇതിനുശേഷം റഷ്യന്‍ മാധ്യമത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
Just some ritual humiliation of the incoming First Lady to remind Trump and America who’s really in charge now. Everyone better get used to Daddy Vladdy https://t.co/G0nkuwbIhK
— Asha Rangappa (@AshaRangappa_) November 10, 2024
റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ് ചാനൽ. ട്രംപ് വിജയിച്ചതിനെ അഭിനന്ദിച്ചുകൊണ്ടാണ് റഷ്യ 1 ചാനൽ മെലാനിയയുടെ ചിത്രങ്ങള്‍ പ്രദർശിപ്പിച്ചത്. മുന്‍ പ്രഥമ വനിത വൈറ്റ് ഹൗസിലേക്ക് തിരികെ എത്തുകയാണെന്ന് അവതാരകന്‍ പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. മെലാനിയ 2000ല്‍ ഇങ്ങനെയായിരുന്നു എന്ന് പറയുന്ന ഭാഗത്താണ് നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണിച്ചത്.
മോഡലായിരുന്ന മെലാനിയ 2000ല്‍ ജിക്യു മാഗസിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് ചാനൽ കാണിച്ചത്. ഓരോ ചിത്രത്തെ കുറിച്ചും വിവരണം നൽകിക്കൊണ്ടായിരുന്നു സംപേക്ഷണം. പ്രൈവറ്റ് ജെറ്റിനകത്തും പുറത്തുമുള്ള മെലാനിയയുടെ ചിത്രങ്ങളാണ് പരിപാടിയിൽ കാണിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.
റഷ്യ അമേരിക്കയെ പരിഹസിക്കുന്നു എന്നാണ് പലരും കമൻ്റ് ചെയ്തത്. യുഎസ് പ്രസിഡന്റിന്റെ ഭാര്യയെ അപമാനിച്ചത് ശരിയല്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ന്യൂഡ് മോഡലിങിനെ ന്യായീകരിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ മെലാനിയ പ്രസ്താവന നടത്തിയിരുന്നു. ശരീരത്തിന്റെ സൗന്ദര്യം ആസ്വദിക്കേണ്ടതാണ് എന്നായിരുന്നു അവരുടെ പ്രതികരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here