യുക്രെയ്ന് എതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചു; 19 ഇന്ത്യന്‍ കമ്പനികള്‍ക്ക് യുഎസ് ഉപരോധം
യുക്രെയ്ന് എതിരായ യുദ്ധവുമായി മുന്നോട്ടുപോകുന്ന റഷ്യക്ക് എതിരെയുള്ള നടപടികള്‍ അമേരിക്ക കടുപ്പിക്കുന്നു. റഷ്യയെ സഹായിച്ച 19 ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടെ 400 ഓളം വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
19 ഇന്ത്യൻ കമ്പനികൾക്കെതിരായ യുഎസ് ഉപരോധത്തെക്കുറിച്ച് അറിയാമെന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചത്. ഇന്ത്യന്‍ വ്യാപാരത്തിന് ശക്തമായ ചട്ടക്കൂടുണ്ട്. അതിനനുസരിച്ചാണ് കയറ്റുമതി എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ കമ്പനികള്‍ ഇന്ത്യന്‍ നിയമം ലംഘിച്ചതല്ല. ജയ്‌സ്വാൾ പറഞ്ഞു.
“റഷ്യയുടെ നിയമവിരുദ്ധവും അധാർമികവുമായ യുദ്ധത്തിന് ആവശ്യമായ നിർണായക ഉപകരണങ്ങളും സാങ്കേതികവിദ്യകളും നല്‍കുന്നത് തടയാന്‍ അമേരിക്കയും സഖ്യകക്ഷികളും നിർണായക നടപടി സ്വീകരിക്കുന്നത് തുടരും.” – യുഎസ് ട്രഷറി ഡെപ്യൂട്ടി സെക്രട്ടറി വാലി അഡെയെമോ പറഞ്ഞു.
ആയുധ സംവിധാനങ്ങൾ പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചൈന, ഇന്ത്യ, കസാക്കിസ്ഥാൻ, തുർക്കി, യുഎഇ എന്നീ രാജ്യങ്ങളുടെ സഹായം റഷ്യ തേടുന്നുണ്ട്. ഇതിനെതിരെയാണ് യുഎസ് നീക്കം. ചൈന റഷ്യന്‍ കയറ്റുമതി വര്‍ധിപ്പിച്ചതിനാല്‍ നിരവധി ചൈനീസ് കമ്പനികളെ യുഎസ് ഉപരോധത്തില്‍ കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here