ശിവജി പ്രതിമക്ക് ഉപയോഗിച്ചത് തുരുമ്പിച്ച നട്ടും ബോൾട്ടും; തകര്‍ന്നത് എട്ട് മാസം മുമ്പ് മോദി ഉദ്ഘാടനം ചെയ്ത പ്രതിമ

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഡിസംബറിൽ ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ കൂറ്റൻ പ്രതിമ തകർന്നു വീണതിന് പിന്നില്‍ നിലവാരം കുറഞ്ഞതും തുരുമ്പിച്ചതുമായ നട്ടും ബോൾട്ടും. മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയറുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് കാരണം. പ്രതിമയുടെ അവസ്ഥ പരിതാപകരമെന്ന് കാണിച്ച് പിഡബ്ല്യുഡി വകുപ്പിലെ പ്രാദേശിക അസിസ്റ്റൻ്റ് എഞ്ചിനീയർ നാവിക സേനാ അധികാരികൾക്ക് ഈ മാസം 20ന് കത്തയച്ചിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് 35 അടി ഉയരമുള്ള പ്രതിമ നിലംപൊത്തിയത്.ശക്തമായ കാറ്റും മഴയിലുമാണ് പ്രതിമ തകർന്നു വീണത്. കഴിഞ്ഞവർഷം ഡിസംബർ നാലിന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി ശിവജി പ്രതിമ അനാഛാദനം ചെയ്തത്. പ്രതിമ തുരുമ്പിച്ചു തുടങ്ങിയിരുന്നെന്നും അതു പരിഹരിക്കാൻ നടപടിയെടുക്കണമെന്നും നേവിയോട് പലവട്ടം ആവശ്യപ്പെട്ടിരുന്നുവെന്നാണ് പൊതുമരാമത്ത് വകുപ്പ് അവകാശപ്പെ ടുന്നത്. ഈ വർഷം ജൂണിൽ ശില്പി ജയ്ദീപ് ആപ്തേ ചില അറ്റകുറ്റ പണികൾ ചെയ്തിരുന്നു. പക്ഷേ, പ്രതിമ ഉറപ്പിച്ചു നിർത്തിയ പീഠത്തിലും മറ്റും തുരുമ്പിച്ചതും പഴകിയതുമായ നട്ടും ബോൾട്ടുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന ആരോപണം ഉയർന്നിരുന്നു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രതിമ എട്ട് മാസം തികയുന്നതിനിടയിൽ തകർന്ന വീണതിൽ ജനരോഷം ശക്തമാണ്. ഭാരതീയ ന്യായ സംഹിത പ്രകാരം (BNS) ശില്പി. ജയ്ദീപ് ആപ്തേ സ്ട്രക്ച്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീല്‍ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഞ്ചന, തട്ടിപ്പ്, ഒത്തുകളി, പൊതുജനങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പിഡബ്ല്യുഡി നല്‍കി പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രതിമയുടെ നിര്‍മാണം വളരെ മോശമായ നിലവാരത്തിലാണ് നടത്തിയതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top