ഷഹ്നയുടെ ആത്മഹത്യ : റുവൈസിനെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഡോ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി റുവൈസിനെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ ഷഹ്നയുടെ വീട്ടിലും കരുനാഗപ്പള്ളിയിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്താനും സോഷ്യല്‍ മീഡിയ വിവരങ്ങള്‍ ശേഖരിക്കാനുമാണ് കസ്റ്റഡിയില്‍ വാങ്ങിയത്. ഡിസംബര്‍ 16 വരെയാണ് കസ്റ്റഡി കാലാവധി. തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജിന്റെതാണ് ഉത്തരവ്.

റുവൈസിനെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എന്നാല്‍ പ്രതിയെ ചോദ്യം ചെയ്യുന്നതിന് അഞ്ച് ദിവസം വേണ്ടന്നും, സോഷ്യല്‍ മീഡിയ വിവരങ്ങള്‍ കണ്ടെത്താന്‍ ഒരു ദിവസം മതിയാകുമെന്നും പ്രതിഭാഗം വാദിച്ചു. അതീവ ഗൗരവമുള്ള കേസ് എന്ന നിരീക്ഷണത്തോടെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

ഡിസംബര്‍ നാലിനാണ് മെഡിക്കല്‍ കോളേജിന് സമീപത്തുള്ള സിറ്റി പ്ലാസ ഫ്ലാറ്റില്‍ ഷഹ്ന ആത്മഹത്യ ചെയ്തത്. സംഭവം നടന്ന് മുന്ന് ദിവസം കഴിഞ്ഞാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കുന്നതിന് 150 പവന്‍ സ്വര്‍ണ്ണവും 15 ഏക്കര്‍ വസ്തുവും ബിഎംഡബ്ല്യു കാറുമാണ് റുവൈസും കുടുംബവും സത്രീധനമായി ആവശ്യപ്പെട്ടത്. ഇത്രയും നല്‍കാന്‍ കഴിയില്ലെന്ന് ഷഹ്നയുടെ കുടുംബം അറിയിച്ചതോടെയാണ് റുവൈസ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. ഇതിന്റെ മനോവിഷമത്തിലാണ് ഷഹ്ന ആത്മഹത്യ ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top