ജഗത് രക്ഷകനും രക്ഷയില്ല; ശിക്ഷയായി 908 കോടി

അരക്കോണം എംപിയും ഡിഎംകെ നേതാവുമായ എസ് ജഗത് രക്ഷകനും രക്ഷയില്ല; ശിക്ഷയായി 908 കോടി രക്ഷകന് 908 കോടി പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 908 കോടി പിഴയാണ് ചുമത്തിയിരിക്കുന്നത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) നിയമം ലംഘിച്ചതിനാണ് നടപടി. എംപിയുടേയം കുടുംബാംഗങ്ങളുടെയും പേരിലുള്ള 90 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുക്കളും കണ്ടുകെട്ടി.
2017ൽ സിംഗപ്പൂരില്‍ സ്ഥാപിച്ച ഷെല്‍ കമ്പനിയില്‍ നിന്ന് 42 കോടി രൂപയുടെ നിക്ഷേപം ഫെമ നിയമം ലംഘിച്ച് ഡിഎംകെ നേതാവ് സ്വീകരിച്ചെന്ന് ഇഡി കണ്ടെത്തിയിരുന്നു. 2021ലാണ് ജഗദ് രക്ഷകനെതിരെ കേന്ദ്ര ഏജൻസി കേസെടുത്തത്. ഒരു ശ്രീലങ്കന്‍ കമ്പനിയില്‍ നടത്തിയ ഒൻപത് കോടി രൂപയുടെ ഇടപാടുളും നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. ഈ രണ്ട് നിയമലംഘനങ്ങൾക്കാണ് വൻതുക പിഴയിട്ടത്.
ചെന്നൈയിലെ ഹോസ്പിറ്റല്‍ – ഫാര്‍മസി ബിസിനസ് രംഗത്തെ പ്രമുഖ കമ്പനിയായ അക്കോര്‍ഡ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ കൂടിയാണ് ജഗത് രക്ഷകന്‍. ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (BIHER) എന്ന സ്ഥാപനത്തിന്റെ ഉടമയും ഡിഎംകെ നേതാവാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here