സിപിഎം മുന്‍ എംഎല്‍എ ജാവഡേക്കറെ കണ്ടത് തീര്‍ത്തും അപ്രതീക്ഷിതം; രാജേന്ദ്രന്റെ നീക്കങ്ങളില്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഞെട്ടല്‍; ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന ശക്തമാകുന്നു

ഡൽഹി: സിപിഎം നേതാവും ദേവികുളം മുൻ എംഎൽഎയുമായ എസ്. രാജേന്ദ്രൻ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറെ ഇന്നലെ ഡല്‍ഹിയില്‍ പോയി കണ്ടതോടെ ഈ സൂചനകള്‍ ശക്തമാവുകയാണ്.

ജാവഡേക്കറെ കണ്ടശേഷം രാത്രി നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തിയപ്പോള്‍ ബിജെപിയിലേക്കില്ല എന്നാണ് രാജേന്ദ്രന്‍ പ്രതികരിച്ചതെങ്കിലും അതിന് സിപിഎം കേന്ദ്രങ്ങള്‍ തന്നെ വലിയ വില കല്‍പ്പിക്കുന്നില്ല. പ്രശ്നങ്ങൾ നേതാക്കളുമായി ചർച്ച ചെയ്യും. അതുവരെ സജീവമായി പ്രവർത്തിക്കില്ലെന്നാണ് രാജേന്ദ്രന്‍ പറഞ്ഞത്.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം രാജേന്ദ്രന്റെ നീക്കങ്ങള്‍ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ജാവഡേക്കറെ ഡല്‍ഹിയില്‍ പോയി കണ്ടത് സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. രാജേന്ദ്രന്റെ അടുത്ത നീക്കങ്ങളാണ് പാര്‍ട്ടി ഉറ്റു ഇത് നോക്കുന്നത്. രാജേന്ദ്രനുമായി സംസാരിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പ്രതികരിച്ചത്.

എം.എം.മണി അടക്കമുള്ള നേതാക്കള്‍ കഴിഞ്ഞയാഴ്ച രാജേന്ദ്രനുമായി സംസാരിച്ചതോടെ അദ്ദേഹം സിപിഎമ്മില്‍ തന്നെ നില്‍ക്കുമെന്ന സൂചനകള്‍ ശക്തമായിരുന്നു. മൂന്നാറിൽ നടന്ന സിപിഎം സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അതിന് തൊട്ടടുത്ത ദിവസം നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ രാജേന്ദ്രന് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല. ഇതില്‍ രാജേന്ദ്രന് എതിര്‍പ്പുണ്ടായിരുന്നു. അതിന് ശേഷമാണ് പ്രകാശ് ജാവഡേക്കറെ ഡല്‍ഹിയില്‍ പോയി കണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top