ശബരിമല വിമാനത്താവളം : പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള കാലാവധി നീട്ടി

തിരുവനന്തപുരം : ശബരിമല വിമാനത്താവള പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിനുള്ള കാലാവധി നീട്ടി. കണ്‍സള്‍ട്ടന്റായി നിയമിച്ച ലൂയി ബെര്‍ഗര്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡിന് നല്‍കിയ കാലാവധിയാണ് നീട്ടിയിരിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് കാലവധി അനുവദിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്.

201ലാണ് പാരിസ്ഥിക ആഘാതം പഠിക്കാന്‍ ലൂയിസ് ബെര്‍ഗര്‍ കമ്പനിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. 9 മാസം കൊണ്ട് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദ്ദേശം. 45 കോടിയിലധികം രൂപയായിരുന്നു കണ്‍സള്‍ട്ടന്‍സി ഫീസായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ കാലാവധി 24/08/2022 വരെ സര്‍ക്കാര്‍ നീട്ടി നല്‍കി. ഈ കാലയളവിലും പഠനം പൂര്‍ത്തിയായിരുന്നില്ല. അതിനാലാണ് കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയിരിക്കുന്നത്. ഇതിനിടയില്‍ തന്നെ കണ്‍സള്‍ട്ടന്‍സി ഫീസ് 64 ലക്ഷം കൂടി വര്‍ദ്ധിപ്പിക്കുകയും സര്‍ക്കാര്‍ ചെയ്തിരുന്നു. ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന് ചെറുവള്ളി എസ്റ്റേറ്റിലെ 2266 ഏക്കര്‍ ഭൂമിയും എസ്റ്റേറ്റിന് പുറത്തു നിന്നും 307 ഏക്കര്‍ ഭൂമിയുമാണ് ആവശ്യം വരിക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാരസ്ഥിക ആഘാത പഠനം പൂര്‍ത്തിയായാല്‍ മാത്രമേ കണക്കാക്കാന്‍ കഴിയുകയുള്ളൂ.

ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളമാകുമിത്. തിരുവനന്തപുരത്തുനിന്ന് 138 കിലോമീറ്ററും കൊച്ചിയില്‍നിന്ന് 113 കിലോമീറ്ററും കോട്ടയത്തു നിന്ന് 40 കിലോമീറ്ററുമാണ് പദ്ധതി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തേക്കുള്ളത്. ശബരിമല പദ്ധതി പ്രദേശത്തു നിന്നും
48 കിലോമീറ്റര്‍ മാത്രം ദൂരത്താണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top