ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; പമ്പയിലും എരുമേലിയിലും നിയന്ത്രണം
ശബരിമല: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. മണ്ഡലപൂജയ്ക്കു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാൻ 16 മണിക്കൂർ വരെ കാത്തുനില്‍ക്കേണ്ടി വന്നു. ഇന്നലെ വെർച്വൽക്യു ബുക്കിങ് എൺപതിനായിരത്തിൽ താഴെ മാത്രമായിരുന്നു.
ശബരിപീഠത്തിലെ ക്യൂവിലുള്ളവരും പമ്പയിൽ തടഞ്ഞു നിർത്തപ്പെട്ടവരും വാഹനങ്ങൾ പിടിച്ചിട്ടതു മൂലം കുടുങ്ങിയവരും എല്ലാവരും പുലർച്ചെ ദർശനത്തിനെത്തി. ഇന്നലെ ബുക്ക് ചെയ്തവരും വന്നു. ഇതാണു തിരക്ക് വർധിക്കാൻ കാരണം.
പടി കയറാനുള്ള തിരക്ക് ഇന്നലെ വൈകിട്ട് അപ്പാച്ചിമേട് മുകൾഭാഗം വരെയുണ്ടായിരുന്നു. അപ്പാച്ചിമേട് മുതൽ പമ്പ വരെ കുത്തനെയുള്ള ഇറക്കമായതിനാൽ പമ്പയിലാണ് തീർഥാടകരെ തടയുന്നത്.
ഇന്നലെ രാവിലെ 10.30 വരെ എരുമേലിയിൽ വാഹനങ്ങൾ നിയന്ത്രിച്ചാണു കടത്തി വിട്ടത്. എന്നാൽ പത്തനംതിട്ട, ളാഹ, പ്ലാപ്പള്ളി റൂട്ടിൽ ഇന്നലെ പകൽ വാഹനങ്ങൾ തടഞ്ഞില്ല. നാളെ മുതൽ 25 വരെ വെർച്വൽക്യു ബുക്കിങ് 80,000 മുകളിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here