ശബരിമല സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി; തിരുത്തുന്നത് വെര്‍ച്വല്‍ ക്യൂ മാത്രമെന്ന തീരുമാനം
ശബരിമല സ്‌പോട്ട് ബുക്കിങ് വിഷയത്തില്‍ കടുംപിടുത്തം സര്‍ക്കാര്‍ ഒഴിവാക്കുന്നു. ബുക്ക് ചെയ്യാതെ എത്തുന്നവര്‍ക്കും ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
തീര്‍ഥാടകര്‍ക്ക് പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിവില്ലാതെ എത്തുന്നവര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കഴിഞ്ഞ ശബരിമല അവലോകന യോഗത്തിലാണ് മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന് തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരേ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷവും ഹിന്ദു സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മും സ്പോട്ട് ബുക്കിങ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ് നിര്‍ത്തിയ തീരുമാനത്തിനെതിരേ പത്തനംതിട്ട കളക്ടറേറ്റിന് മുന്നില്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here