25നും 26നും ശബരിമലയിൽ പോകുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; ഇല്ലെങ്കിൽ ദർശനം ലഭിക്കില്ല

ശബരിമല മണ്ഡലമഹോത്സവ ആഘോഷങ്ങളുമായി ബന്ധപെട്ട് തീർത്ഥാടകരുടെ തിരക്ക് കുറയ്ക്കാൻ കർശന നടപടികളുമായി സർക്കാർ. ഈ മാസം 25,26 തീയ്യതിതികളിലാണ് നിയന്ത്രണം. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഡിസംബർ 25ന് അമ്പതിനായിരം തീർത്ഥാടകർക്ക് മാത്രമേ വെർച്വൽ ക്യൂ വഴി ദർശനത്തിന് അനുമതി നൽകുകയുളളു. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കില്ല. എന്നാൽ 5000 ആക്കി പരിമിതപ്പെടുത്താനാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം.

മണ്ഡലപൂജാ ദിവസമായ ഡിസംബർ 26ന് 60000 തീർഥാടകരെയുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് അനുവദിക്കുന്നത്. നിലവിൽ 20000ൽ അധികം പേരാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തുന്നത്. മകരവിളക്ക് ദിവസമായ ജനുവരി 14 ന് സ്പോട്ട് ബുക്കിംഗ് പൂർണമായി ഒഴിവാക്കാനാണ് തീരുമാനം. മണ്ഡലപൂജയ്ക്കു ശേഷം ഡിസംബർ 26ന് വൈകിട്ടാണ് നട അടയ്ക്കുന്നത്. പിന്നീട് മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറക്കും.

അതേസമയം മണ്ഡലമഹോത്സവത്തിന് സമാപനം കുറിച്ചു നട അടയ്ക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശബരിമലയിൽ പ്രതിദിനം എത്തുന്ന ഭക്തരുടെ എണ്ണം വർധിച്ചു വരികയാണ്. ഇന്നലെ 96853 പേരാണ് ശബരിമലയിലെത്തിയത്. സ്‌പോട്ട് ബുക്കിങ്ങിലൂടെ മാത്രം 22,203 പേരെത്തി. വെർച്വൽ ക്യൂ വഴി 70000 ബുക്കിങ്ങാണ് അനുവദിച്ചത്. പുൽമേട് വഴി 3852 പേരും ദർശനം നടത്തി. വ്യാഴാഴ്ച 96007 പേരാണ് ശബരിമല ദർശനത്തിനെത്തിയത്. 22,121 പേരാണ് സ്പോട്ട് ബുക്കിങ്ങിലൂടെ എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top