ശബരിമലയില്‍ ഇന്നലെ വരെയെത്തിയത് 25.69 ലക്ഷം ഭക്തര്‍; മണ്ഡലപൂജയ്ക്കുളള ഒരുക്കങ്ങള്‍ തുടങ്ങി

ശബരിമല : ശബരിമലയില്‍ ഡിസംബര്‍ 23 വരെ 25,69,671 പേര്‍ ദര്‍ശനത്തിനെത്തി. ഇന്നലെ മാത്രം 97000 ഭക്തരെത്തിയിട്ടുണ്ട്. ഇന്നും വലിയ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. 12 മണിക്കൂർ വരെ കാത്ത് നിന്നാണ് ഭക്തർ ദർശനം നടത്തുന്നത്. മണ്ഡല പൂജയ്ക്കുളള ഒരുക്കങ്ങളും ശബരിമലയില്‍ ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 26ന് 64000 ഭക്തര്‍ക്കും മണ്ഡലപൂജ ദിവസമായ 27ന് 70000 ഭക്തര്‍ക്കുമാകും പ്രവേശനം അനുവദിക്കുക.

മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയിലെ പൂജാസമയക്രമത്തില്‍ മാറ്റമുണ്ട്. ശബരിമലയില്‍ തങ്കഅങ്കി ഘോഷയാത്ര എത്തുന്ന ചൊവ്വാഴ്ച ഉച്ചപൂജയ്ക്കു ശേഷം നട അച്ചാല്‍ വൈകിട്ട് അഞ്ചുമണിക്കാകും നട തുറക്കുക. സാധാരണദിവസങ്ങളില്‍ ഉച്ചകഴിഞ്ഞു മൂന്നുമണിക്കാണ് നട തുറക്കുന്നത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ചിത്തിരതിരുനാള്‍ ബാലരാമവര്‍മയാണ് മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താന്‍ 451 പവന്‍ തൂക്കമുള്ള തങ്ക അങ്കി സമര്‍പ്പിച്ചത്. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 26ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും. വൈകിട്ട് 5.15ന് ശരംകുത്തിയിലെത്തുന്ന തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഔദ്യോഗികമായ സ്വീകരിക്കും. ഡിസംബര്‍ 27നാണ് മണ്ഡപൂജ.
രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരിക്കും മണ്ഡലപൂജ. അതിനാല്‍ രാവിലെ 9.45 വരെ മാത്രമാകും നെയ്യഭിഷേകമുണ്ടാവുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top