പതിനെട്ടാം പടിയിലെ ഫോട്ടോ വിവാദത്തില്‍ പോലീസുകാര്‍ക്ക് എതിരെ നടപടി; നല്ലനടപ്പും തീവ്രപരിശീലനവും ശിക്ഷ

ശബരിമല പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോ എടുത്ത പോലീസുകാര്‍ക്കെതിരെ നടപടി. എസ്എപി ക്യാംപിലെ 23 പോലീസുകാരാണ് ഫോട്ടോ എടുത്തത്. ഇവരെ നല്ലനടപ്പുെ തീവ്രപരിശീലനവുമാണ് നടപടിയായി സ്വീകിരിച്ചിരിക്കുന്നത്. എത്ര ദിവസത്തേക്കാണ് നടപടി എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നാണ് സൂചന.
ശബരിമലയിലെ ജോലിയില്‍ നിന്ന് മടങ്ങിയ പോലീസികാരെ കണ്ണൂരിലേക്ക് മാറ്റും. വീട്ടിലേക്ക് പോകാനാവാത്ത വിധത്തില്‍ തീവ്രപരിശീലനം നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആചാരലംഘനമാണെന്നും ഇത്തരത്തില്‍ ഫോട്ടോ എടുക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പോലീസുകാര്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഈ വിശദീകരണം തള്ളിയാണ് എഡിജപി എസ് ശ്രീജിത്ത് നടപടിക്ക് നിര്‍ദേശം നല്‍കിയത്.
തിങ്കളാഴ്ച്ച സന്നിധാനം ചുമതലയൊഴിഞ്ഞ പോലീസുകാര്‍ പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞു നിന്ന് ഫോട്ടോയെടുത്തതാണ് വിവാദമായത്. വിഷയത്തില്‍ ഹൈക്കോടതി ഏകോപന ചുമതലയുള്ള എഡിജിപിയോട് വിശദീകരണം ചോദിച്ചിരുന്നു. ദേവസ്വം ബോര്‍ഡും ഫോട്ടോ ഷൂട്ടില്‍ അതൃപ്തി അറിയിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here