ദേവസ്വം ബോർഡിന് ആശ്വാസമായി ശബരിമലയിൽ വരുമാന വർധന; കണക്കുകൾ ഇതാ

ശബരിമലയിലെ മണ്ഡലകാല വരുമാനത്തിൽ വന്‍ വർധനവ്. തീർത്ഥാടന കാലം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ 22.8 കോടി (22,76,22,481) രൂപയുടെ അധിക വരുമാനമാണ് ഇത്തവണ ലഭിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പിഎസ്‌ പ്രശാന്ത്‌ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്നലെ വരെ 163.9 കോടി രൂപയാണ്‌ ലഭിച്ചത്‌. കഴിഞ്ഞ വർഷം ഇതേ സമയം 141.1 കോടി രൂപയായിരുന്നു വരുമാനം. അരവണയുടെ വിറ്റുവരവ്‌ 82.7 കോടി (82,67,67,050) രൂപയാണ്‌. കഴിഞ്ഞ വർഷത്തേക്കാൾ 17.4 കോടി ( 17, 41,19,730) രൂപ അധികം.

തീർത്ഥാടകരുടെ എണ്ണത്തിലും ഈ വർഷം വൻ വർധനവ്‌ രേഖപ്പെടുത്തി 2.7 ലക്ഷം (22,67,956) തീർത്ഥാടകരാണ്‌ ശനിയാഴ്‌ച വരെ ദർശനം നടത്തിയത്‌. കഴിഞ്ഞ വർഷത്തേക്കാൾ 4,51,043 പേർ കൂടുതലായി ഇക്കുറി ശബരിമലയിലെത്തി.

സർക്കാർ, ദേവസ്വം ബോർഡ്‌, പോലീസ്‌ തുടങ്ങി എല്ലാവരും സംയുക്തമായി എടുത്ത മുന്നൊരുക്കങ്ങളുടെ വിജയമാണ്‌ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഉണ്ടായ വർധനവെന്ന് പ്രശാന്ത്‌ പറഞ്ഞു. തിരക്ക്‌ നിയന്ത്രിക്കാൻ പോലീസ്‌ വലിയ പ്രയത്നം നടത്തുന്നുണ്ടെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top