അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് വയനാട് ചുരത്തില്‍ അമിതവേഗം; നടപടിക്ക് ആവശ്യമുയരുന്നു

വയനാട് ചുരത്തില്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ അമിതവേഗത്തില്‍ സഞ്ചരിക്കുന്നതായി പരാതി. ഇടയ്ക്കിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായതോടെയാണ് പരാതി ഉയര്‍ന്നത്.

ഇന്ന് അയ്യപ്പഭക്തന്മാര്‍ സഞ്ചരിച്ച ബസ് ഓവുചാലില്‍ ചാടിയിരുന്നു. അശ്രദ്ധമായ ഡ്രൈവിങ്ങും അമിതവേഗവുമാണ് കുഴപ്പമുണ്ടാക്കുന്നത്.

സീസണില്‍ പരമാവധി ട്രിപ്പ് എടുക്കുന്നതിനാണ് ഈ മത്സരയോട്ടം. ബസുകളിലെയും മിനി ബസുകളിലെയും ഡ്രൈവര്‍മാര്‍ക്ക് അവബോധം നല്‍കണം എന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ശബരിമല സീസണിലെ തിരക്ക് വര്‍ധിച്ചു കൊണ്ടേയിരിക്കുന്ന സമയം ആയതിനാല്‍ അമിതവേഗത്തിന് മൂക്കുകയര്‍ ഇടണം എന്ന ആവശ്യം ശക്തമാണ്. ചുരം സംരക്ഷണ സമിതിയും നാട്ടുകാരും ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top