തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; മേല്‍ശാന്തി തിരഞ്ഞെടുപ്പ് മറ്റന്നാള്‍

സ്‌പോട്ട് ബുക്കിങ് നിര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുന്നതിനിടയില്‍ ശബരിമല നട നാളെ തുറക്കും. തുലാമാസ പൂജകള്‍ക്കായാണ് നട തുറക്കുന്നത്. തന്ത്രി കണ്ഡരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.

മറ്റന്നാള്‍ രാവിലെയാണ് പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ്. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെയാണ് തിരഞ്ഞെടുക്കുന്നത്. അഭിമുഖം അടക്കം പൂര്‍ത്തിയാക്കി ശബരിമലയിലേക്ക് 25 പേരേയും മാളികപ്പുറത്തേക്ക് 15 പേരെയുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്നാണ് മേല്‍ശാന്തിമാരെ തീരുമാനിക്കുക.

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 21 ന് നട അടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top