മേൽശാന്തിമാരെ നാളെയറിയാം; ശബരിമല നട തുറന്നു; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ബുധനാഴ്ച

പത്തനംതിട്ട: തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നാളെയറിയാം. ബുധനാഴ്ച രാവിലെ ഉഷ പൂജയ്ക്ക് ശേഷം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. പന്തളം കൊട്ടാരത്തിൽ നിന്നുള്ള വൈദേഹും നിരുപമയുമാണ് നറുക്കെടുക്കുക. ഈ മാസം 22 വരെയാണ് തുലമാസ പൂജ. മണ്ഡല മകരവിളക്ക് തീർത്ഥാടനം നവംബർ 16 മുതൽ ആരംഭിക്കും.
ശബരിമല തീർത്ഥാടനവുമായി ബമ്പപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യാൻ നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. തൈക്കാട് ഗസ്റ്റ് ഹൗസ് ഹാളിൽ വൈകിട്ട് 3.30 നാണ് യോഗം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
നവംബർ 17 ന് മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറക്കും. തീർത്ഥാടന കാലത്ത് വിവിധ വകുപ്പുകൾ ഒരുക്കേണ്ട സൗകര്യങ്ങൾ, തീർത്ഥാടക ക്രമീകരണത്തിനായുള്ള ആധുനിക സൗകര്യങ്ങൾ, തയ്യാറെടുപ്പുകൾ തുടങ്ങിയ കാര്യങ്ങൾ യോഗം വിലയിരുത്തും.
അൻപത് ലക്ഷം പേരാണ് കഴിഞ്ഞ വർഷം ശബരിമലയിലെത്തിയത്. മുൻ സീസണേക്കാൾ തീർത്ഥാടകരെ ഈ വർഷം പ്രതീക്ഷിക്കുന്നതായും അതനുസരിച്ചുള്ള ഒരുക്കങ്ങൾ നടത്തിവരുന്നതായും മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here