തങ്ക അങ്കി ഘോഷയാത്ര ഇന്നു സന്നിധാനത്ത്; പമ്പയില്‍ അടക്കം കര്‍ശന നിയന്ത്രണങ്ങള്‍
ശബരിമലയില്‍ മണ്ഡലപൂജയുടെ ഭാഗമായ തങ്ക അങ്കി ഘോഷയാത്ര ഇന്നു സന്നിധാനത്തെത്തും. 22നു ആറന്മുളയില്‍നിന്നു പുറപ്പെട്ട തങ്കഅങ്കി ഉച്ചയോടെ പമ്പയിലെത്തും. രാവിലെ 11നുശേഷം ഭക്തരെ പമ്പയില്‍നിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. വൈകുന്നേരം 6.40നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധാന.
ഉച്ചയ്ക്കു പമ്പയില്‍ എത്തി വിശ്രമിക്കുന്ന തങ്ക അങ്കി ഘോഷയാത്ര ഉച്ചകഴിഞ്ഞു മൂന്നോടെ സന്നിധാനത്തേക്കു തിരിക്കും. ഘോഷയാത്ര ശരംകുത്തിയില്‍ എത്തിയാല്‍ ഭക്തരെ പമ്പയില്‍ നിന്നും മലകയറാന്‍ അനുവദിക്കും.
ഉച്ചപൂജയ്ക്കുശേഷം നടഅടച്ചാല്‍ അഞ്ചിന് തുറക്കും. അഞ്ചുമണിക്കു നടതുറന്നാലും ദീപാരാധനയ്ക്കുശേഷമേ ഭക്തര്‍ക്കു ദര്‍ശനം അനുവദിക്കുകയുള്ളൂ. . ദീപാരാധന കഴിഞ്ഞശേഷമായിരിക്കും ഭക്തരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here