മുതിർന്ന മാധ്യമപ്രവർത്തകൻ സച്ചിദാനന്ദ മൂർത്തി അന്തരിച്ചു

ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എസ്. സച്ചിദാനന്ദ മൂർത്തി അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.

മലയാള മനോരമ, ദ് വീക്ക് എന്നിവയുടെ റസിഡന്റ് എഡിറ്ററായിരുന്നു. ഡൽഹിയായിരുന്നു പ്രവർത്തന മണ്ഡലം. രാജ്യതലസ്ഥാനത്തെ പ്രമുഖ മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു. 1982ലാണ് മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്.

ദർലഭ് സിംഗ് സ്മാരക മീഡിയ പുരസ്‌കാരം, കർണാടക മീഡിയ അക്കാദമി വിശിഷ്ട പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ, പ്രസ് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top