അയോധ്യയില്‍ കായികതാരങ്ങളുടെ നീണ്ടനിര; സച്ചിന്‍, കുംബ്ലെ, ജഡേജ, സൈന നെഹ്വാള്‍ തുടങ്ങിയവർ നേരിട്ടെത്തി
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മിതാലി രാജ്, അനില്‍ കുംബ്ലെ എന്നിവര്‍ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നടന്ന രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുത്തു. പ്രതിഷ്ഠാചടങ്ങ് മഹത്തായൊരു സന്ദര്‍ഭമാണെന്നും അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമാണെന്നും അനില്‍ കുംബ്ലെ പ്രതികരിച്ചു. നിലവിലെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ രവീന്ദ്ര ജഡേജയും ഷട്ടില്‍ താരം സൈന നെഹ്വാളും അയോധ്യയിലെത്തി.
ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമാണെന്നും എല്ലാ വിശ്വാസികളും വരും ദിവസങ്ങളില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തണമെന്നുമാണ് സൈന നെഹ്വാള്‍ പ്രതികരിച്ചത്. ജനങ്ങള്‍ ഈ വലിയ ദിവസത്തിന്റെ ഭാഗമാകാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ആഘോഷത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മിതാലി രാജ് പറഞ്ഞു.
ഉച്ചയ്ക്ക് 12:29:8 മുതല്‍ 12:30:32 നാഴിക വരെയുള്ള മുഹൂര്‍ത്തത്തിലാണ് അയോധ്യയില്‍ രാമലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠയോടെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. മുഖ്യ യജമാനന്‍ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here