സച്ചിൻ ടെണ്ടുൽക്കർ ഇനി തിരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കൺ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി സച്ചിൻ ടെണ്ടുൽക്കറെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബോധവൽക്കരിക്കുകയുമാണ് ലക്ഷ്യം.

ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ആരംഭിക്കുന്ന പുതിയ ഇന്നിങ്‌സാണിതെന്ന് ടെണ്ടുൽക്കർ പറഞ്ഞു. എല്ലാ പൗരന്മാരും പ്രത്യേകിച്ച് യുവ ജനങ്ങൾ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന മൂന്ന് വർഷത്തേക്കാണ് ടെണ്ടുൽക്കർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കൺ ആകുന്നത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ സാന്നിധ്യത്തിൽ ഇതുമായി ബന്ധപ്പെട്ട കരാറിൽ ടെണ്ടുൽക്കർ ഒപ്പുവച്ചു.

ജനങ്ങളെ വോട്ട് ചെയാൻ പ്രോത്സാഹിക്കുന്നതിനായി വിവിധ മേഖലകളിലുള്ള പ്രമുഖരെ മുൻപും കമ്മീഷൻ ഐക്കണാക്കിയിട്ടുണ്ട്. പങ്കജ് ത്രിപാഠി, എം എസ് ധോണി, ആമിർ ഖാൻ തുടങ്ങിയവരൊക്കെ ഈ സ്ഥാനം വഹിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top