ഡീപ്‌ഫേക്ക് വിഡിയോയില്‍ കുരുങ്ങി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍; അസ്വസ്ഥനാക്കുന്നുവെന്ന് താരം

ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഒരു ഗെയിമിംഗ് ആപ്പിനായി പരസ്യം ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കുക, അതൊരു ഡീപ്‌ഫേ്ക് വിഡിയോ ആണ്. സച്ചിന്‍ തന്നെയാണ് ഇക്കാര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ആളുകള്‍ സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് താരം ആശങ്കപങ്കുവച്ചു.

“ആ വിഡിയോകള്‍ വ്യാജമാണ്. സാങ്കേതികവിദ്യയെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് അസ്വസ്ഥതയുളവാക്കുന്നു. ഇത്തരം വിഡിയോകളും ആപ്പുകളും പരസ്യങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്നു ഞാന്‍ എല്ലാവരോടും അപേക്ഷിക്കുന്നു,” എക്‌സ് പ്ലാറ്റ്‌ഫോമില്‍ സച്ചിന്‍ കുറിച്ചു.

സ്‌കൈവാര്‍ഡ് ഏവിയേറ്റര്‍ ക്വസ്റ്റ് എന്ന ഗെയിമിംഗ് ആപ്പിന്റെ പേരാണ് ഡീപ്‌ഫേക്ക് വിഡിയോയില്‍ സച്ചിന്‍ പറയുന്നത്. നേരത്തേ രശ്മിക മന്ദാനയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഡീപ്‌ഫേക് വിഡിയോകളും പ്രചരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top