അച്ഛൻ്റെ സുഹൃത്തെന്ന പേരിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് മുങ്ങിയയാൾ അറസ്റ്റിൽ; പിടിയിലായ സദ്ദാം ഹുസൈൻ മറ്റ് പോക്സോ കേസുകളിലും പ്രതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവിൽപ്പോയ പ്രതി പിടിയിൽ. തിരുവനന്തപുരം വെടിവെച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഡിസംബർ 24 നായിരുന്നു പീഡനം നടന്നത്.

അച്ഛൻറെ സുഹൃത്താണ് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം കുട്ടിയെ സ്കൂട്ടറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു. സ്കൂളിലേക്ക് പോകും വഴിയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അറസ്റ്റിലായ സദ്ദാം ഹുസൈൻ. കരുനാഗപ്പള്ളി, പന്തളം എന്നിവിടങ്ങളിൽരണ്ട് പോക്സോ കേസുകളിലും ഇയാൾ പ്രതിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top