‘മലർ മിസ്’ ഇനി ഡോക്ടറാണ്, എംബിബിഎസ് ബിരുദം നേടി സായ് പല്ലവി

മലയാളികൾക്ക് സായ് പല്ലവിയെന്നാൽ മലർ മിസ് ആണ്. നിവിൻ പോളിക്കൊപ്പം ചെയ്ത ‘പ്രേമം’ എന്ന സിനിമയിൽ സായ് പല്ലവി അഭിനയിച്ച കഥാപാത്രം അത്രമേൽ സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ചിട്ടുണ്ട്. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് അൽഫോൺസ് പുത്രന്റെ ‘പ്രേമം’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തി. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സായ് പല്ലവി.

മെഡിസിൻ പഠനത്തിനൊപ്പമാണ് സായ് പല്ലവി അഭിനയത്തിലും സജീവമായത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ജോർജിയയിലെ ടിബിഎൽസി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിബിഎസ് ഡിഗ്രി നേടിയിരിക്കുകയാണ് നടി. കോൺവൊക്കേഷൻ ചടങ്ങിൽ താരം പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിക്കുന്നത്.

‘രാമായണ’ ആണ് സായ് പല്ലവിയുടെ പുതിയ സിനിമ. രാമായണത്തെ ആസ്പദമാക്കി നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സീതയായാണ് നടി അഭിനയിക്കുന്നത്. രൺബീർ കപൂറാണ് രാമന്റെ വേഷത്തിൽ എത്തുന്നത്. കന്നഡ താരം യഷ് ആണ് രാവണന്റെ വേഷം ചെയ്യുന്നത്. ഏകദേശം 835 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. 2024 മാർച്ചിൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു. മൂന്ന് ഭാഗങ്ങളായാണ് സിനിമ ഒരുങ്ങുന്നത്. ആദ്യ ഭാഗം 2025ലാണ് റിലീസ് ചെയ്യുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top