സെയ്ഫ് അലിഖാനെ കുത്തിയത് ബംഗ്ലദേശി; ഇന്ത്യയില്‍ അനധികൃത താമസം; മോഷണം പതിവ്

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ അതിക്രമിച്ച് കടന്ന് കുത്തിയത് ബംഗ്ലദേശുകാരന്‍. മുഹമ്മദ് ഷെരീഫുല്‍ ഇസ്ലാം ഷെഹ്‌സാദ് എന്നയാളാണു പിടിയിലായത്. ബിജോയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാള്‍ മുംബൈയില്‍ കഴിഞ്ഞിരുന്നത്. മോഷണത്തിനായാണ് ഇയാള്‍ ഇന്ത്യയില്‍ അനധികൃതമായി താമസിച്ചിരുന്നത്. ഇതിനായി എല്ലാ രേഖകളും വ്യാജമായി നിര്‍മ്മിച്ചിരുന്നു.

ആറുമാസം മുമ്പ് ഇയാള്‍ മുംബൈയില്‍ എത്തിയിരുന്നു. മോഷണം നടത്തേണ്ട സ്ഥലങ്ങളില്‍ കറങ്ങി നടന്ന് നിരീക്ഷണം നടത്തിയ ശേഷമാണ് സെയ്ഫിന്റെ വീട്ടിലേക്ക് മോഷണത്തിനായി കടന്നത്. താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ മെട്രോ നിര്‍മാണ സ്ഥലത്തിനു സമീപത്തെ ലേബര്‍ ക്യാംപില്‍നിന്നു ഞായറാഴ്ച പുലര്‍ച്ചെ പ്രതിയെ പിടികൂടിയത്.

പ്രതി ഹൗസ് കീപ്പിങ് ഏജന്‍സിലായിരുന്നു ജോലി ചെയ്തിരുന്നതെന്ന് ഡിസിപി ദീക്ഷിത് ഗെദാം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ അന്വേഷണത്തിലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ആദ്യമായാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടില്‍ കയറിയതെന്നാണു നിഗമനം. പാസ്‌പോര്‍ട്ട് നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തുമെന്നും ഡിസിപി വ്യക്തമാക്കി.

ഫയര്‍ എക്‌സിറ്റീലൂടെയാണ് ഇയാള്‍ നടന്റെ വീടിനുള്ളില്‍ പ്രവേശിച്ചത്. വീട്ടിലെ ജോലിക്കാരി കണ്ടതോടെയാണ് മോഷണ ശ്രമം പാളിയത്. ഇതോടെ ഇയാള്‍ ജോലിക്കാരിയെ ആക്രിമിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ട് എത്തിയ നടന്‍ ജോലിക്കാരിയെ രക്ഷിക്കാന്‍ ശഅരമിക്കുകയായിരുന്നു. ഇതിനിടയിലാണ് നടന് ആറു തവണ കുത്തേറ്റത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top