കുത്തേറ്റ സെയ്ഫ് അലിഖാന്‍ ആശുപത്രിവിട്ടു; പൂര്‍ണ്ണവിശ്രമം; മൊഴി പിന്നീട്
മോഷണ ശ്രമത്തിനിടെ മോഷ്ടാവിന്റെ ആക്രമണത്തില്‍ കുത്തേറ്റ ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍ ആശുപത്രിവിട്ടു. അരു ദിവസത്തെ ചികിത്സക്ക് ശേഷമാണ് നടന്‍ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ നിന്നും ഡിസചാര്‍ജ് ആയത്. അറു കുത്തുകളാണ് സെയ്ഫിന് ഏറ്റിരുന്നത്. നട്ടെല്ലിന് സമീപം വരെ കുത്തേറ്റ സെയ്ഫിന് അടിയന്തര ശസ്ത്രക്രീയക്കും വിധേയനാക്കിയിരുന്നു. പൂര്‍ണ്ണ വിശ്രമം എന്ന നിര്‍ദേശം നല്‍കിയാണ് ആശുപത്രി അധികൃതര്‍ നടനെ വീട്ടിലേക്ക് വിട്ടിരിക്കുന്നത്.
ഭാര്യ കരീന കപൂര്‍, മകള്‍ സാറാ അലി ഖാന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സെയ്ഫിന്റെ കുടുംബാംഗങ്ങള്‍ നടനോടൊപ്പം ആശുപത്രിയിലുണ്ടായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വീട്ടില്‍ മോഷ്ടാവ് അക്രമം നടത്തിയത്. പ്രതി ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃതമായി ഇന്ത്യയിലെത്തിയ ആളാണ് അക്രമം നടത്തിയത്. ഇയാളെ ഇന്ന നടന്റെ വീട്ടിലെത്തിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു
വിശ്രമത്തിലായതിനാല്‍ സെയ്ഫ് അലി ഖാന്റെ മൊഴി പിന്നീട് രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here