നടന്‍ സെയ്ഫ് അലിഖാന് നട്ടെല്ലിന് കുത്തേറ്റു; ആറ് കുത്തുകള്‍; പിന്നില്‍ മോഷ്ടാവ്
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് മുംബൈയിലെ വസതിയില്‍ വച്ച് കുത്തേറ്റു. നട്ടെല്ലിനാണ് കുത്തേറ്റത്. വീടുകയറിയുള്ള മോഷണശ്രമത്തിനിടെ ആണ് ആക്രമണമുണ്ടായത്. ഒരാള്‍ മാത്രമാണ് മോഷണത്തിന് എത്തിയതെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. പുലര്‍ച്ചെ 2.30- ഓടെയായിരുന്നു സംഭവം. മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ് സെയ്ഫ്.
വീട്ടില്‍ അതികമ്രിച്ചുകയറിയ മോഷ്ടാവ് വീട്ട് ജോലിക്കാരിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവരെ മോഷ്ടാവ് ആക്രമിക്കാന്‍ ശ്രമിച്ചു. വീട്ടു ജോലിക്കാരിയുടെ ബഹളം കേട്ട് രക്ഷിക്കാനായാണ് സെയ്ഫ് അലി ഖാന്‍ എത്തിയത്. ഇതിനിടെ മോഷ്ടാവ് പിന്നില്‍ നിന്നും കുത്തുകയായിരുന്നു. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യ കരീന കപ്പൂറും കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് ആക്രമണമുണ്ടായത്. നടനെ കുത്തിയതിന് പിന്നാലെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയും ചെയ്തു. സെയ്ഫിന് ആറു തവണ കുത്തേറ്റെന്നാണ് റിപ്പോര്‍ട്ട്. അതില്‍ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. അതില്‍ ഒന്നാണ് നട്ടെല്ലിന് സമീപമുള്ളത്. ചികിത്സ തുടരുകയാണ്. നടനെ ശ്‌സ്ത്രക്രീയക്ക് വിധേയനാക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here