‘മാളികപ്പുറ’ത്തിനു ശേഷം സൈജു കുറുപ്പും ദേവനന്ദയും ഒന്നിക്കുന്ന ‘ഗു’; മെയ് 17ന് ചിത്രം തിയറ്ററുകളിലേക്ക്; ഗുളികനെ ഭയക്കുന്ന കുട്ടികളുടെ കഥ

സദാസമയവും ഗുളികൻ, യക്ഷി, പ്രേതം ബാധ എന്നൊക്കെ കേട്ട് ഭീതിയോടെ കഴിയുന്ന ഒരു കൂട്ടം കുട്ടികളടെ കഥയുമായി എത്തുന്ന ‘ഗു’ മെയ് പതിനേഴിന് പ്രദർശനത്തിനെത്തുന്നു. കേരളത്തിലെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമിച്ചിരിക്കുന്ന ഈ ചിത്രം നവാഗതനായ മനു രാധാകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നു.

ബെം​ഗളൂരുവിൽ നിന്നും മിന്ന എന്ന പെൺകുട്ടി തൻ്റെ മാതാപിതാക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുവാൻ അൽപ്പം അമാനുഷികതകൾ നിറഞ്ഞ തറവാട്ടിലെത്തുന്നതോടെ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹൊറർ സൂപ്പർനാച്വറൽ വിഭാഗത്തിലുള്ള ചിത്രം പ്രധാനമായും കുട്ടികളെ കേന്ദീകരിച്ചുള്ളതാണങ്കിലും കുടുംബപ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു.

മാളികപ്പുറം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിച്ച ദേവനന്ദയാണ് ചിത്രത്തിലെ മിന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പാണ് നായകൻ. നിരഞ്ജ് മണിയൻപിള്ള രാജു, മണിയൻപിള്ള രാജു, കുഞ്ചൻ, അശ്വതി മനോഹരൻ, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ നിംസൺ, ദേവേന്ദ്രനാഥ്, ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായ അനീനാ ആഞ്ചലോ, ഗോപികാ റാണി, എന്നിവരും ബാലതാരങ്ങളായ, ആൽവിൻ മുകുന്ദ്, പ്രയാൻ, പ്രജേഷ് , ആദ്യാ അമിത്, അഭിജിത്ത് രഞ്ജിത്ത് എന്നിവരും പ്രധാനവേഷങ്ങളിലഭിനയിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top