‘കങ്കണ റണാവത്ത് ഓഫ് സ്പോര്‍ട്സ്’ പരിഹാസത്തിന് സൈനയുടെ ചുട്ടമറുപടി

തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന പരിഹാസങ്ങൾക്ക് മറുപടിയുമായി ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ. 2021ലെ ടോക്യോ ഒളിമ്പിക്സിൽ നീരജ് ചോപ്ര മെഡൽ നേടുന്നത് വരെ ജാവലിൻ ത്രോ ഒളിമ്പിക് ഗെയിംസിൻ്റെ ഭാഗമായിരുന്നു എന്ന് അറിയില്ലായിരുന്നു എന്ന താരത്തിൻ്റെ പരാമർശമാണ് ട്രോളുകൾക്ക് കാരണമായത്. സ്പോർട്സിലെ കങ്കണ റണാവത്ത് (Kangana Ranaut Of Sports) എന്നാണ് ട്രോളൻമാർ താരത്തെ വിശേഷിപ്പിച്ചത്.

വീട്ടിലിരുന്ന് അഭിപ്രായം പറയാൻ വളരെ എളുപ്പമാണെന്നും എന്നാൽ സ്പോർട്സില്‍ രാജ്യത്തിനായി മെഡലുകൾ നേടുന്നത് ബുദ്ധിമുട്ടാണെന്നുമായിരുന്നു പരിഹാസങ്ങൾക്ക് മറുപടിയായി സൈന എക്സിൽ കുറിച്ചത്. അഭിനന്ദനത്തിന് നന്ദി. കങ്കണ സുന്ദരിയാണ്. എന്നാൽ തൻ്റെ കായികയിനത്തിൽ പൂർണത കൈവരിക്കാൻ തനിക്ക് കഴിഞ്ഞു. ബാഡ്മിൻ്റണിൽ ലോക ഒന്നാം നമ്പറും ഒളിമ്പിക് മെഡലും രാജ്യത്തിന് അഭിമാനപൂർവം നേടിക്കൊടുക്കാൻ തനിക്ക് കഴിഞ്ഞെന്നും താരം മറുപടി നല്‍കി.

ക്രിക്കറ്റിനേക്കാൾ അധ്വാനം വേണ്ട കളികളാണ് ടെന്നീസ്, ബാഡ്മിന്‍റൺ പോലെയുള്ളവ എന്ന് സൈന പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇതിന് മറുപടയിയുമായി ക്രിക്കറ്റ് താരം അംഗൃഷ് രഘുവൻഷി രംഗത്തെത്തി. സൈന ബുംറയുടെ 150 കിലോമീറ്റർ വേഗതയിൽ വരുന്ന പന്ത് നേരിടുമോ എന്ന് നോക്കാമെന്നായിരുന്നു രഘുവൻഷി കമന്‍റ് ചെയ്തത്. ‘അങ്ങനെയെങ്കിൽ ബുംറക്ക് 300 കിലോമീറ്റർ വേഗതയുള്ള എന്‍റെ സ്മാഷ് നേരിടാൻ സാധിക്കില്ല’ എന്നായിരുന്നു സൈനയുടെ മറുപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top