‘ഭരണഘടന’ പ്രസംഗത്തില്‍ മന്ത്രിക്ക് വീണ്ടും കുരുക്ക്; സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

ഭരണഘടനയെ അവഹേളിക്കുന്ന വിധം മന്ത്രി സജി ചെറിയാൻ പ്രസംഗിച്ചെന്ന കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോലീസ് റിപ്പോര്‍ട്ട് റദ്ദാക്കി അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹർജിയിലെ ആവശ്യം. അന്വേഷണം നടത്തിയ കീഴ്‌വായ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കേവലം റഫർ റിപ്പോർട്ടാണ് ഫയൽ ചെയ്തതെന്ന് അഭിഭാഷകനായ എം.ബൈജു നോയലിന്റെ ഹർജിയിൽ പറയുന്നു
പത്തനംതിട്ട മല്ലപ്പള്ളിയിലെ സജി ചെറിയാന്റെ പ്രസംഗമാണ് വിവാദമായത്. ഇതിനെ തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് മന്ത്രിസഭയില്‍ തിരിച്ചെത്തിയത്. രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷ സമയത്ത് തന്നെയാണ് മന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നത്. 2022 ജൂലൈ ആറിനായിരുന്നു രാജി.
ജനത്തെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് രാജ്യത്തിന്റേത്. ബ്രിട്ടീഷുകാരൻ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടനയാണ് എഴുതിവെച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നു എന്നായിരുന്നു മന്ത്രിയുടെ വാദം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here