സജി ചെറിയാന് സദസില്‍ നിന്നും കൂവല്‍; ആളെ പുറത്താക്കി ‘രക്ഷാപ്രവര്‍ത്തനം’

സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ സജി ചെറിയാന് സദസില്‍ നിന്നും കൂവല്‍. മന്ത്രി രോഷം കൊണ്ടപ്പോള്‍ സംഘാടകര്‍ കൂവിയ ആളെ ബലപ്രയോഗം നടത്തി ഇറക്കിവിട്ടു. ആലപ്പുഴയിലെ പരിപാടിയിലായിരുന്നു നാടകീയ സംഭവങ്ങള്‍.
തീരമേഖലയില്‍ നിന്നും ഏഴുവര്‍ഷം കൊണ്ട് 86 ഡോക്ടര്‍മാരെ പിണറായി വിജയന്‍ ഗവണ്‍മെന്റ് സൃഷ്ടിച്ചുവെന്ന് അഭിമാനപൂര്‍വം പറയുന്നു എന്ന് മന്ത്രി പറഞ്ഞപ്പോഴാണ് സദസില്‍ നിന്നും കൂവല്‍ ഉയര്‍ന്നത്.
ഇത് മന്ത്രിക്ക് അലോസരമുണ്ടാക്കി. പോലീസുകാര്‍ അവിടെ ഇരിക്കുന്നില്ലേ എന്ന് മന്ത്രി ചോദിച്ചു. ഇതോടെ പോലീസ് ഇടപെട്ടു. പോലീസുകാര്‍ സോഫ്റ്റ് ആയാണ് ഇടപെടുന്നത് എന്ന് സംശയം തോന്നിയതോടെ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂവിയ ആളെ തൂക്കി എടുത്ത് പുറത്താക്കി. ഒന്നും സംഭവിക്കാത്ത മട്ടില്‍ മന്ത്രി പ്രസംഗം തുടരുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here