അന്‍വറിന്റെ തൃണമൂലില്‍ എത്തി സജി മഞ്ഞകടമ്പില്‍; ഇത്തവണ ഞെട്ടിയത് ബിജെപി

മോന്‍സ് ജോസഫിനോട് തെറ്റി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വിട്ട സജി മഞ്ഞകടമ്പില്‍ ഒടുവില്‍ പിവി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസില്‍. സജിയുടെ കേരള കോണ്‍ഗ്രസ് ഡമോക്രാറ്റിക് പാര്‍ട്ടി തൃണമൂലില്‍ ലയിച്ചു. നേതാക്കളും അനുയായികളും അംഗത്വം എടുക്കുകയും ചെയ്തു. തൃണമൂല്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ പിവി അന്‍വറിന്റെ സാന്നിധ്യത്തിലായിരുന്നു ഈ പാര്‍ട്ടി മാറ്റം.
നേരത്തെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്നും വിഎസ് മനോജ് കുമാര്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു. അന്‍വര്‍ ആളെ കൂട്ടിയപ്പോള്‍ ഇത്തവണ ഞെട്ടിയത് ബിജെപിയായിരുന്നു. സജി മഞ്ഞക്കടമ്പിലും സംഘവും ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിലൂടെ വീണ്ടും യുഡിഎഫ് രാഷ്ട്രീയത്തിലേക്കുളള മടക്കമാണ് സജി മഞ്ഞക്കടമ്പല്‍ ലക്ഷ്യമിടുന്നത്. ഇതില്‍ തന്നെ അപമാനിച്ച് പുറത്താക്കിയ മോന്‍സ് ജോസഫിനോടുള്ള പ്രതികാരവുമുണ്ട്. ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ അധ്യക്ഷനും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരിക്കെയാണ് സജിയെ മോന്‍സ് പുകച്ച് പുറത്തു ചാടിച്ചത്. മധ്യകേരളത്തിലെ രാഷ്ട്രീയത്തില്‍ ബിജെപി ബന്ധം ഒരു ഗുണവും ഉണ്ടാക്കില്ലെന്ന തിരിച്ചറിവും സജിയുടെ തൃണമൂല്‍ പ്രവേശനത്തിന് പിന്നിലുണ്ട്.
അന്‍വറിനും സജിയുടെ വരവ് ഗുണം ചെയ്യുന്നതാണ്. തൃണമൂലില്‍ നിലവില്‍ എത്തിയവരില്‍ വലിയ നേതാവായി തന്നെ സജി മഞ്ഞകടമ്പലിനെ കണക്കാക്കാം. മുസ്ലിം രാഷ്ട്രീയത്തില്‍ ഒതുങ്ങാതെ ക്രൈസ്തവര്‍ക്കിടയില്‍ കൂടി സജിയുടെ വരവിലൂടെ പ്രവര്‍ത്തന മേഖല വിപുലപ്പെടുത്താന്‍ അന്‍വറിന് കഴിയും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here