ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍; ദുരൂഹതയെന്ന് പോലീസ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സലില്‍ അങ്കോളയുടെ മാതാവ് മാല അശോക് അങ്കോളയെയാണ് പൂനെയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം. എഴുപത്തേഴുകാരിയായ മാല റീജ് പാത്തിലുള്ള ഫ്‌ലാറ്റില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. രാവിലെ ജോലിക്കാരി എത്തി ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ മുറിവുകളുള്ള സാഹചര്യത്തില്‍ ആത്മഹത്യയാകാനും കൊലപാതകമാകാനും സാധ്യതയുണ്ടെന്നാണ് പോലീസ് അനുമാനം. വീട്ടിലെ സിസിടിവി പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മകളുടെ ഫ്‌ലാറ്റിലാണ് മാല താമസിച്ചിരുന്നത്. ഇതിന് അടുത്ത് തന്നെയാണ് മകളം തമാസിച്ചിരുന്നത്. ജോലിക്കാരി എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനാല്‍ മകളെ വിവരം അറിയിക്കുകയായിരുന്നു. മറ്റൊരു താക്കോലുമായി മകള്‍ അയച്ച ജോലിക്കാരന്‍ എത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് മാലയെ ബെഡ്‌റൂമില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും 20 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് സലില്‍ അങ്കോള. മഹാരാഷ്ട്രയ്ക്കായി 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 75 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചു. 1997 ലാണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. നിലവില്‍ അഭിനയ രംഗത്ത് സജീവമാണ് സലില്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top