സല്‍മാന്‍ ഖാന്‍റെ വീട് ആക്രമിച്ച കേസിലെ പ്രതിയുടെ കസ്റ്റഡി മരണത്തില്‍ ആരോപണവുമായി കുടുംബം; കൊലപാതകം ആത്മഹത്യയായി ചിത്രീകരിച്ചതായി പരാതി

മുംബൈ: സല്‍മാന്‍ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിര്‍ക്കാന്‍ തോക്ക് നല്‍കിയ അനുജ് ഥാപന്‍റെ മരണത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം. മേയ് 1നാണ് അനുജ് ഥാപനെ ലോക്കപ്പില്‍ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.

പുതപ്പ് ഉപയോഗിച്ച് ശുചിമുറിയില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തിയ പ്രതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു എന്നായിരുന്നു പോലീസ് വിശദീകരണം. എന്നാല്‍ കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കുകയാണെന്നാണ് കുടുംബത്തിന്‍റെ വാദം. പോസ്റ്റ്മോര്‍ട്ടം മുംബൈയ്ക്ക് പുറത്ത് ചെയ്യണമെന്ന് സഹോദരന്‍ അഭിഷേക് ഥാപന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പോലീസിന്‍റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏപ്രില്‍ 26ന് പഞ്ചാബില്‍ നിന്നാണ് അനുജിനെ പിടികൂടിയത്. മുഖ്യപ്രതികളായ വിക്കി ഗുപ്ത, സാഗർ പാൽ എന്നിവര്‍ ക്രൈംബ്രാഞ്ചിന്‍റെ കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെ മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (മകോക്ക) ചുമത്തിയിട്ടുണ്ട്. സല്‍മാന്‍ ഖാന്‍റെ വീടിനു നേരെ വെടിവയ്പ്പ് നടത്തിയ കേസില്‍ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിക്കും സഹോദരന്‍ അന്‍മോള്‍ ബിഷ്ണോയിക്കും പങ്കുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. അന്‍മോള്‍ ബിഷ്ണോയിക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top