‘ആവേശം’ ഹാങ് ഓവര്‍ വിട്ടുമാറുന്നില്ലെന്ന് സാമന്ത; സുഷിന്‍ ശ്യാം ജീനിയസ് ആണെന്നും താരം; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി രങ്കണ്ണന്‍
ഭാഷാഭേദമന്യേ മലയാള സിനിമ കയ്യടി നേടുന്ന കാലമാണ്. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം എന്നീ സിനിമകളെല്ലാം മലയാളികളല്ലാത്ത പ്രേക്ഷകരും ഏറ്റെടുത്തു. ആ ലിസ്റ്റില്‍ ഏറ്റവും ഒടുവിലത്തെ പേര് ഫഹദ് ഫാസില്‍ നായകനായ ആവേശം എന്ന ചിത്രത്തിന്റെതാണ്. വിഘ്‌നേഷ് ശിവന്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആവേശത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആവേശം ഹാങ് ഓവര്‍ വിട്ടുമാറുന്നില്ലെന്ന് തെന്നിന്ത്യന്‍ താരം സാമന്തയും പറയുന്നു. ചിത്രത്തിന്റെ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമിനെ ജീനിയസ് എന്നാണ് താരം വിശേഷിപ്പിച്ചിരിക്കുന്നത്.
ഏപ്രില്‍ 11നാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ എത്തിയത്. വര്‍ഷങ്ങള്‍ക്കു ശേഷം, ജയ് ഗണേഷ് എന്നിവയാണ് ആവേശത്തിനൊപ്പം റിലീസ് ചെയ്ത മറ്റ് സിനിമകള്‍. എന്നാല്‍ ഈ വിഷുവും റംസാനും തൂക്കിയത് ഫഹദും ടീമും ആയിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ 90 കോടി രൂപയിലധികം നേടി യാത്ര തുടരുന്ന ചിത്രം ഉടന്‍ 100 കോടി ക്ലബ്ലില്‍ കയറുമെന്ന് ഉറപ്പായി.
രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത സിനിമയാണ് ആവേശം. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റി ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മിച്ച ചിത്രത്തില്‍ നസ്രിയ നസീമും പങ്കാളിയാണ്. ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here