ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മുഴുവൻ സീറ്റും പിടിക്കുമെന്ന് കെ.സി.വേണുഗോപാൽ; കോൺഗ്രസിന്റെ സമരാഗ്നിക്ക് തുടക്കം

കാഞ്ഞങ്ങാട്: കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിക്കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര കാസര്‍കോട് തുടക്കമായി. മുനിസിപ്പൽ മൈതാനത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള പ്രക്ഷോഭമാണ് യാത്രയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും നൽകി കേരളം യുഡിഎഫിനെ വിജയിപ്പിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഏകാതിപധ്യത്തിനെതിരെയാണ് യാത്രയെന്ന് കെ.സുധാകരന്‍ പറഞ്ഞു. സാധാരണജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന യാത്രയിൽ കെ. സുധാകരനും വി.ഡി. സതീശനും ജനങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി 29-ന് തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ യാത്ര സമാപിക്കും. മുപ്പത്തിലധികം മഹാസമ്മേളനങ്ങളാണ് സമരാഗ്നിയുടെ ഭാഗമായി നടത്തുന്നത്. മൂന്നാഴ്ച നീളുന്ന സമരാഗ്നിയുടെ സമാപനസമ്മേളനത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ പ്രിയങ്കാഗാന്ധിയോ പങ്കെടുക്കുമെന്നാണ് സൂചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here