ഉമര്‍ ഫൈസി മുക്കത്തിനെതിരെ മലപ്പുറം ജില്ലാ മുശാവറ പ്രമേയം; സമസ്ത സ്ഥാനങ്ങളില്‍ നിന്നും മാറ്റണം

സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിനെ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രമേയം. മലപ്പുറം ജില്ലാ മുശാവറയാണ് പ്രമേയം പാസാക്കിയത്. സമസ്തയിലെ ഒരു വിഭാഗം മുസ്ലിം ലീഗ് നേതൃത്വവുമായി അകല്‍ച്ചയിലാണ്.
പരസ്യപ്രസ്താവനകള്‍ വന്നതോടെ നേതൃത്വം ഇടപെട്ട് പരസ്യ പ്രസ്താവനകളില്‍ നിന്നും പിന്തിരിയണം എന്നാവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ലംഘിക്കപ്പെട്ടിരുന്നു. ഈ ഘട്ടത്തില്‍ തന്നെയാണ് ജില്ലാ മുശാവറ ഉമര്‍ ഫൈസിക്ക് എതിരെ തിരിഞ്ഞത്. സംസ്ഥാന ജോയിന്റ് സെക്രട്ടറി പദവിയില്‍ നിന്നും ഉള്‍പ്പെടെ മാറ്റണം എന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.
ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് എതിരെ ഉമര്‍ ഫൈസി പ്രസ്താവന നടത്തിയതാണ് വിവാദമായത്. “യോഗ്യമില്ലാത്ത പലരും ഖാസിമാരായിട്ടുണ്ടെന്നും രാഷ്ട്രീയത്തിന്റെ പേരിൽ ഖാസിയാകാനും ചിലരുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചില കാര്യങ്ങൾ തുറന്നുപറയേണ്ടി വരും” എന്നാണ് ഉമർ ഫൈസി മുക്കം പറഞ്ഞത്. ഇതോടെയാണ് ഉമര്‍ ഫൈസിയെ സ്ഥാനത്ത് നിന്നും നീക്കണം എന്നാവശ്യപ്പെട്ട് ലീഗ് നേതൃത്വം രംഗത്തുവന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here