സമസ്ത മുശാവറ യോഗത്തില്‍ പൊട്ടിത്തെറി; ഉമര്‍ഫൈസി മുക്കം അധിക്ഷേപിച്ചു; ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി

ഇന്ന് ചേര്‍ന്ന സമസ്ത മുശാവറ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. ഉമര്‍ ഫൈസിയുടെ അധിക്ഷേപ വാക്കുകേട്ട് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി. ഇതേ തുടര്‍ന്ന് ഉപാധ്യക്ഷന്‍ യോഗം പിരിച്ചുവിട്ടു.
സമസ്തയും ലീഗും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ച നടക്കുമ്പോള്‍ ഉമര്‍ ഫൈസി മുക്കം മാറി നില്‍ക്കണം എന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. യോഗം തുടങ്ങി ഒരു മണിക്കൂറിനുശേഷമാണ് ലീഗ് പ്രശ്നം ചര്‍ച്ചയ്ക്ക് എടുക്കുന്നത്. ഉമര്‍ ഫൈസി മുക്കമാണ് ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍ക്കെതിരെ വിവാദ ഖാസി പരാമര്‍ശം നടത്തിയത്. യോഗ്യമില്ലാത്ത പലരും ഖാസിമാരായിട്ടുണ്ടെന്നും രാഷ്ട്രീയത്തിന്റെ പേരിൽ ഖാസിയാകാനും ചിലരുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചില കാര്യങ്ങൾ തുറന്നുപറയേണ്ടി വരുമെന്നുമാണ് ഉമർ ഫൈസി മുക്കം പറഞ്ഞത്. ലീഗില്‍ വന്‍ പ്രതിഷേധമാണ് ഈ പ്രസ്താവനയ്ക്ക് എതിരെ ഉയര്‍ന്നത്. അതുകൊണ്ടാണ് ചര്‍ച്ച നടക്കുമ്പോള്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ജിഫ്രി തങ്ങള്‍ പറഞ്ഞിട്ടും ഉമര്‍ ഫൈസി മുക്കം യോഗത്തില്‍ നിന്നും മാറി നിന്നില്ല. ഈ ചര്‍ച്ച നടക്കുമ്പോള്‍ അധിക്ഷേപകരമായ പരാമര്‍ശം ഉമര്‍ ഫൈസി നടത്തി. ഇതാണ് ജിഫ്രി തങ്ങളെ ചൊടിപ്പിച്ചത്. ഇങ്ങനെയാണെങ്കില്‍ നിങ്ങള്‍ തന്നെ യോഗം നടത്തൂ എന്ന് പറഞ്ഞാണ് അദ്ദേഹം ഇറങ്ങിയപ്പോയത്. ഇത് സമസ്തയ്ക്ക് അകത്ത് വലിയ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here