സുപ്രഭാതത്തിലെ സിപിഎം പരസ്യം തള്ളി സമസ്ത; ഒരു പാര്‍ട്ടിക്ക് വേണ്ടിയും വോട്ട് ചോദിക്കുന്ന പാരമ്പര്യമില്ല
മുഖപത്രമായ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച സിപിഎം പരസ്യത്തെ തള്ളിപ്പറഞ്ഞ് സമസ്ത. തിരഞ്ഞെടുപ്പുകളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നത് സമസ്തയുടെ പാരമ്പര്യമല്ല. അത് ഒരിക്കലും ചെയ്യില്ലെന്നും സമസ്ത നേതാക്കള്‍ പ്രസ്തവനയില്‍ വ്യക്തമാക്കി.
സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസലിയാര്‍ ഉള്‍പ്പെടെയാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. പരസ്യത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് സമസ്ത നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സമസ്ത നേതൃത്വം അറിയാതെ മുഖപത്രത്തില്‍ ഇത്തരം ഒരു പരസ്യം പ്രസിദ്ധീകരിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളിലാണ് സിപിഎം പരസ്യം നല്‍കിയിരിക്കുന്നത്. സരിന്‍ തംരഗം എന്ന് തുടങ്ങുന്ന പരസ്യത്തില്‍ സന്ദീപ് വാര്യരെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബിജപിയിലായിരുന്ന സമയത്ത് സന്ദീപ് നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശനങ്ങളാണ് പരസ്യത്തില്‍ ഉണ്ടായിരുന്നത്. ആര്‍എസ്എസ് വേഷത്തില്‍ സന്ദീപ് നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടെയാണ് പ്രസിദ്ധീകരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here